തിരുവനന്തപുരം: പി.എസ്.സിയെ ഒഴിവാക്കി ശ്രീനാരായണഗുരു ഓപൺ സർവകലാശാല നിയമനങ്ങൾ കരാറടിസ്ഥാനത്തിൽ നടത്താൻ സർക്കാർ ഉത്തരവ്. പുതിയ സർവകലാശാല വരുമ്പോൾ പരിചയ സമ്പന്നരായ നിലവിലെ സർവകലാശാലകളിലെ അധിക ജീവനക്കാരെ ഓപ്ഷൻ മുഖേന പുനർവിന്യസിക്കാറുണ്ട്.
സ്ഥിരം തസ്തികകൾ സൃഷ്ടിച്ചാൽ നിയമനങ്ങൾ മറ്റ് സർവകലാശാലകളിൽ നിന്നോ പിഎസ്.സി വഴിയോ നികത്തേണ്ടിവരും. നാല് പ്രാദേശിക കേന്ദ്രങ്ങൾക്ക് ഡയറക്ടർമാരുടെയും, അഞ്ച് പഠന സ്കൂൾ മേധാവികളുടെയും നിയമനങ്ങൾ ഡെപ്യൂട്ടേഷനിൽ നടത്താനും ബാക്കി കരാറടിസ്ഥാനത്തിലാക്കാനുമാണ് ഉത്തരവ്. 46 അസി. പ്രഫസർ, കൂടാതെ അഞ്ച് ഡെപ്യൂട്ടി രജിസ്ട്രാർമാർ, അഞ്ച് അസിസ്റ്റൻറ് രജിസ്ട്രാർമാർ, നാല് സെക്ഷൻ ഓഫിസർ, 14 അസിസ്റ്റൻറ്, പത്ത് കമ്പ്യൂട്ടർ അസിസ്റ്റൻറ്/ഡാറ്റ എൻട്രി ഒാപറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, െഎ.ടി സിസ്റ്റം മാനേജർ, വെർച്ച്വൽ പ്രോഗ്രാം മാനേജർ, പബ്ലിക് റിലേഷൻസ് ഒാഫിസർ, ലൈബ്രേറിയൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സെക്യൂരിറ്റി ജീവനക്കാർ ഉൾെപ്പടെ 150 തസ്തികകളിലേക്കാണ് നേരിട്ട് നിയമനം.
കരാർ നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാറിെൻറയും എംപ്ലോയ്മെൻറ് ഡയറക്ടറുടെയും നിർദേശം നിലനിൽക്കെയാണ് സിൻഡിക്കേറ്റിന് കരാർ നിയമനത്തിന് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.