തിരുവനന്തപുരം: 'ഓപ്പറേഷൻ വനജ്' എന്ന പേരിൽ സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. രാവിലെ 11 മണി മുതൽ ഒരേ സമയത്താണ് മുഴുവൻ ഓഫീസുകളിലും പരിശോധന നടക്കുന്നത്.
തിരുവനന്തപുരത്തെ പട്ടികവർഗ ഡയറക്ടറേറ്റിലും സംസ്ഥാനത്തെ 7 പട്ടികവർഗ പ്രോജക്റ്റ് ഓഫീസുകളിലും 11 ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫീസുകളിലും 14 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്‍റെ ഉത്തരവ് പ്രകാരം വിജിലൻസ് ഐ.ജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിലും ഇന്‍റലിജൻസ് എസ്.പി ഇ.എസ് ബിജു മോന്‍റെ നേതൃത്വത്തിലുമാണ് പരിശോധന.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെിൽ വിജിലൻസിന്‍റെ ടോൾഫ്രീ നമ്പരായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.