കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശാദായ കുടിശികയും/പിഴയും അടയ്ക്കാനുള്ളവരുമായവർക്ക് കുടിശിക തുക അടച്ചു തീർത്ത് പെൻഷൻ അപേക്ഷ സമർപ്പിക്കുന്നതിന് സർക്കാർ അനുമതിയായി.
അംശാദായ/പിഴ കുടിശിക അടയ്ക്കാനുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക അടച്ചു തീർത്ത് എത്രയും വേഗം പെൻഷൻ അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് ബോർഡ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: pravasikerala.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.