ലാവലിൻ: വിധിന്യായത്തിലെ പിഴവ്​ ആണെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ലാവലിൻ കേസിലെ വിധി, വിധിന്യായത്തിലെ പിഴവാണെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട അന്താരാഷ്​ട്ര കരാർ മൂന്ന്​ വൈദ്യുതി ബോർഡ്​​ ഉദ്യോഗസ്ഥർ വിചാരിച്ചാൽ നടക്കുമെന്ന്​ കരുതാനാവില്ല. ലാലു പ്രസാദി​െനയും ജയലളിതയെയും കുറ്റമുക്തരാക്കിയ കീഴ്​കോടതി വിധി മേൽകോടതി റദ്ദാക്കുകയായിരുന്നു.

വിധിക്കെതിരെ സി.ബി.​െഎ അപ്പീൽ പോകുമെന്ന്​ അറിയിച്ച സാഹചര്യത്തിൽ പരമോന്നത കോടതിയാണ്​ അന്തിമതീരുമാനം എടുക്കേണ്ടത്​. എന്തായാലും യാതൊരു അഴിമതിയും ഇല്ലെന്ന്​ ഇതേവരെ പറഞ്ഞ്​ കുഴിച്ചുമൂടിയ ലാവലിൻ കേസ്​ വീണ്ടും സജീവമായതിൽ സന്തോഷമുണ്ട്​. ഇപ്പോഴ​െത്ത വിധി അന്തിമമാണെന്ന്​ ധരിക്കേണ്ട. മൂന്നുപേരെ വിചാരണ ചെയ്യാൻ തീരുമാനിച്ചതിലൂടെ ലാവലിൻ ഇടപാടിൽ അഴിമതിയുണ്ടെന്ന്​ വ്യക്തമായെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Opposition Leader Ramesh Chennithala React to Lavalin Case Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.