തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ നാടുകടത്താൻ കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ നേർക്കുനേർ നിന്ന് ചോദിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ദത്ത് കേസിൽ മുഖ്യമന്ത്രി മൗനം വെടിയണം. കോടതിയും പൊലീസ് സ്റ്റേഷനും ശിശുക്ഷേമ സമിതിയുമെല്ലാം പാർട്ടിയാണെന്ന രീതിയിലാണ് പ്രവർത്തനമെന്നും സതീശൻ കുറ്റപ്പെടുത്തി.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതിന് പിന്നിൽ ദുരൂഹമായ ഗൂഢാലോചനയാണ് നടന്നത്. അനുപമയുടെതാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആന്ധ്ര ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറി. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടു നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നൽകിയത്. ഇത് ശരിയായ മനുഷ്യക്കടത്താണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.