കോഴിക്കോട്: സമൂഹത്തിന് ഗുണപ്രദമാവുന്ന ക്രിയാത്മക സമീപനങ്ങളാവും പ്രതിപക്ഷം എന്നും സ്വീകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമം കോഴിക്കോട് ഓഫിസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ പ്രശ്നങ്ങളിലും കോവിഡ് മരണം കണക്കാക്കുന്ന വിഷയത്തിലും കുട്ടനാടിെൻറ കാര്യത്തിലും അത്തരം നിലപാടുകളാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ന്യൂനപക്ഷ സംവരണ വിഷയത്തിലും കൃത്യവും വ്യക്തവുമായ നിലപാടുണ്ട്. കെ.റെയിൽ സംബന്ധിച്ച് വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കും. സമൂഹ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും ജനങ്ങളെ സ്വാധീനിക്കുന്ന കാലത്ത് മാധ്യമത്തിെൻറ നിലപാടുകൾ ആദരിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം,സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ ചേർന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു.ജോയന്‍റ് എഡിറ്റർ പി.ഐ. നൗഷാദ്, സീനിയർ ന്യൂസ് എഡിറ്റർമാരായ ബി.കെ.ഫസൽ, സി.എം. നൗഷാദലി, ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, സീനിയർ അഡ്മിൻ മാനേജർ കെ.ആസിഫ്, പി.ആർ മാനേജർ കെ.ടി ഷൗക്കത്തലി, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.