തിരുവനന്തപുരം: ഒരുമാസം പിന്നിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കോവിഡ് കണ്ട്രോള് റൂം. ഒരു മാസവും 10 ദിവസവും പിന്നിടുമ്പോള്‍ 24,000 ത്തോളം പരാതികളാണ് എത്തിയത്. ഇവയില്‍ ഏറെയും പരിഹരിക്കാന്‍ കഴിഞ്ഞു.
പലതും സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളായിരുന്നു. അവ ചൂണ്ടിക്കാട്ടി 25 ഓളം കത്തുകളാണ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് നല്‍കിയത്. പ്രധാനമന്ത്രിക്ക് ഏഴും വിദേശകാര്യമന്ത്രിക്ക് 11 കത്തുകളും നല്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യങ്ങളില്‍ പലതിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കി.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിനെ സംബന്ധിച്ച് ലഭിച്ച പരാതികള്‍ സര്‍ക്കാറിന് നല്‍കിയെങ്കിലും പല കാര്യങ്ങളിലും നടപടി ഉണ്ടായില്ല. സാമൂഹികപെന്‍ഷന്‍ നല്കുന്ന കാര്യത്തിലും സമൂഹഅടുക്കളയുടെ പ്രവര്‍ത്തനത്തിെൻറ കാര്യത്തിലും ഇപ്പോഴും നിരവധി പരാതികളാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.