സോളാർ കമീഷൻ റിപ്പോർട്ട്​: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്​

തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ്​ നൽകി. കോൺഗ്രസ്​ നിയമസഭ കക്ഷി ഉപനേതാവ്​ കെ.സി.ജോസഫാണ്​ സ്​പീക്കർക്ക്​ പരാതി നൽകിയത്​. സോളാർ കമീഷൻ റിപ്പോർട്ട്​ ആദ്യം സമർപ്പിക്കേണ്ടത്​ നിയമസഭയിലാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി.

അതേ സമയം, സോളാർ കമീഷൻ റിപ്പോർട്ട്​ ആവശ്യപ്പെട്ട്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചീഫ്​ സെക്രട്ടറിയെ​ സമീപിച്ചു​. വിവരാവകാശ നിയമപ്രകാരമാണ്​ അപേക്ഷ​.

സോളാർ കമീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം ബുധനാഴ്​ച നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്​. വാർത്ത സമ്മേളനത്തിന്​ മുമ്പ്​ റിപ്പോർട്ട്​ നിയമസഭയിൽ വെച്ചിരുന്നില്ല. ഇതാണ്​ പുതിയ വിവാദത്തിന്​ തുടക്കമിട്ടത്​.

Tags:    
News Summary - Opposition notice against pinarayi vijayan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.