തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയത്തിന് 27.12 കോടി രൂപ അനുവദിച്ചത് ധൂർത്താണെന്ന വിമർശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ.
സർക്കാർ എന്ത് പരിപാടി നടത്തിയാലും അത് ധൂർത്താണെന്ന് പറയുന്നവരുണ്ട്. വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. വിഴിഞ്ഞം അടക്കമുള്ളവ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരം ഒരു മാമാങ്കം ആളുകളെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല എം.എൽ.എ കുറ്റപ്പെടുത്തിയിരുന്നു. ടൂറിസം വികസനത്തിനെന്ന പേരിൽ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് അടിസ്ഥാനസൗകര്യ വികസനത്തിനെന്ന പേരിൽ കിഫ്ബിയിൽനിന്ന് വരെ പണമെടുത്താണ് ചെലവഴിക്കുന്നത്.
സ്പോൺസര്‍മാരിൽനിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദര്‍ശനത്തിനാണ് അധികം തുക വകയിരുത്തിയത്- 9.39 കോടി. ദീപാലങ്കാരത്തിന് 2.97 കോടി. പബ്ലിസിറ്റിക്ക് 3.98 കോടി. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3.14 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.