തിരുവനന്തപുരം: കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തിൽ പ്രധാനമന്ത്രിയെന്ന് പരാമർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. എന്നാൽ, പ്രമേയത്തിൽ പ്രധാനമന്ത്രിയെ പേരെടുത്ത് പരാമർശിക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്രസർക്കാറെന്നാണ് പ്രമേയത്തിൽ പറഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രിയാണ് കേന്ദ്രസർക്കാറിനെ നയിക്കുന്നതെന്നും ഇതിനാൽ പ്രത്യേക പരാമർശിക്കേണ്ട ആവശ്യമില്ലെന്നും പിണറായി വിശദീകരിച്ചു.
പക്ഷേ, നിലപാടിൽ പ്രതിപക്ഷ എം.എൽ.എ കെ.സി ജോസഫ് ഉറച്ചുനിന്നു. ഇതോടെ ഭേദഗതി നിർദേശം വോട്ടിനിട്ട് തള്ളി. കേന്ദ്ര നിയമത്തിനെതിരെ കേരളം പ്രത്യേക നിയമം കൊണ്ടു വരണമെന്നും കെ.സി ജോസഫ് പറഞ്ഞു. ഇക്കാര്യം സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാറിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതിനാൽ വോട്ടെടുപ്പ് വേണ്ടി വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.