തിരുവനന്തപുരം: ഗവർണറുടെ കാലുപിടിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടിയിരുന്നില്ലെന്ന് കെ.സി ജോസഫ് എം.എൽ.എ. ഗവർണർ ആദ്യം നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാത്തത് പ്രതിഷേധാർഹമാണ്. ഇതിനോടുള്ള സംസ്ഥാന സർക്കാറിന്‍റെ സമീപനവും ശരിയായില്ല.
സർക്കാർ ആവശ്യപ്പെട്ട നിയമസഭാ സമ്മേളനത്തിന് അനുമതി നൽകേണ്ടത് ഗവർണറുടെ ബാധ്യതയാണെന്നും ജോസഫ് പറഞ്ഞു. കർഷകരുടേത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. കേന്ദ്ര നിയമം റദ്ദാക്കാൻ പ്രത്യേക നിയമം വേണമെന്നും കേവലം പ്രമേയം പാസാക്കി സഭ പിരിയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി കർഷകരെ അപമാനിക്കുകയാണ്. മോദി കർഷകരോട് സംസാരിക്കാൻ തയാറാവണം. ഇതുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകൾ പ്രഹസനമാണെന്നും കെ.സി ജോസഫ് ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരെയും ഗവർണർക്കെതിരെയും പ്രമേയത്തിൽ പരാമർശം വേണമെന്ന് മുസ്ലിം ലീഗ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം വേണമെന്ന് മുസ്ലിം ലീഗ്. ലീഗ് എം.എൽ.എ ടി.അഹമ്മദ് കബീറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെ എം.എൽ.എമാരെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.