തിരുവനന്തപുരം: ക്ഷേമ പെൻഷൻ നൽകുന്നതിൽ സംസ്ഥാന സർക്കാറിെൻറ മികച്ച പ്രവർത്തനത്തിെൻറ െക്രഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങൾക്കിെല്ലന്ന് ധരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ വാങ്ങുന്ന 60 ലക്ഷം പേർക്ക് സത്യമറിയാം.
ജനങ്ങളെ കബളിപ്പിക്കാനും സർക്കാർ ചെയ്ത ജനോപകാര പ്രവർത്തനങ്ങളെ വിലകുറച്ച് കാണിക്കാനും സർക്കാറിന് ലഭിക്കാനിടയുള്ള െക്രഡിറ്റ് ഏറ്റെടുക്കാനും പ്രതിപക്ഷം ശ്രമിക്കുന്നത് അപഹാസ്യമാണ്. ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകത്ത വിധം അവരുടെ രാഷ്ടീയം മലീമസമായെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ക്ഷേമ പെൻഷൻ വർധന യു.ഡി.എഫ് ആണ് ചെയ്തതെന്ന് ഒരു കൂട്ടരും കേന്ദ്രമാണ് നൽകുന്നതെന്ന് മറ്റൊരു കൂട്ടരും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ സർക്കാർ ക്ഷേമ പെൻഷൻ 300 രൂപയിൽനിന്ന് 525 രൂപയാക്കി. 80 കഴിഞ്ഞവർക്ക് കേന്ദ്ര സഹായത്തോടെ 900 രൂപയും വികലാംഗർക്ക് 700 രൂപയുമാക്കി. അവസാനകാലത്ത് 75 കഴിഞ്ഞവർക്ക് 1500 രൂപയാക്കി. എന്നാൽ, അർഹതപ്പെട്ടവരിൽ 15 ശതമാനത്തിന് മാത്രമേ അതു കിട്ടിയിരുന്നുള്ളൂ. യു.ഡി.എഫ് കാലത്ത് 225 രൂപയാണ് വർധന. 19 മാസത്തെ തുക കുടിശ്ശിക വരുത്തിയിരുന്നു.
1473.20 കോടി രൂപ ഇൗ സർക്കാറാണ് നൽകിയത്. 2021 ജനുവരിയിൽ 1500 രൂപയാക്കുമെന്ന് ഇടതു മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. 75 വയസ്സിന് മുകളിലുള്ളവരുടെ പെൻഷൻ 1000 രൂപയാക്കി കുറച്ചുവെന്ന പ്രചാരണം ശരിയല്ല. യു.ഡി.എഫ് കാലത്ത് 33.91 ലക്ഷം പേർക്കായിരുന്നു പെൻഷൻ. ഇപ്പോൾ 60.31 ലക്ഷം പേർക്ക്. യു.ഡി.എഫ് കാലത്ത് 9311 കോടിയാണ് ഇതിനായി വിനിയോഗിച്ചതെങ്കിൽ ഇൗ സർക്കാർ ഇതുവരെ ക്ഷേമനിധിയിലേത് ഉൾപ്പെടെ 30,910 േകാടി വിനിയോഗിച്ചു.
കേന്ദ്ര സഹായംകൊണ്ടാണ് ക്ഷേമ പെൻഷൻ നൽകുന്നതെന്ന് പ്രചാരണമുണ്ട്. 14.90 ലക്ഷം പേർക്ക് എൻ.എസ്.എ.പി പദ്ധതി വഴി 300 മുതൽ 500 രൂപ വരെ നൽകുന്നുണ്ട്. ബാക്കി 900 മുതൽ 1100 രൂപ സംസ്ഥാന സർക്കാറാണ് നൽകുന്നത്. 37.5 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ സഹായമില്ലാതെയാണ് പെൻഷൻ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.