പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മണ്ണിടിച്ചിൽ

തിരുവനന്തപുരം: കോട്ടയത്ത് കൂട്ടിക്കൽ - ചോലത്തടം റോഡിൽ മണ്ണിടിച്ചിൽ. മഴയിൽ പറക്കല്ലുകളും മണ്ണും ഒഴുകിയെത്തി. കാവാലിയിൽ കല്ലുകളും മണ്ണും റോഡിലേക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. കോട്ടയം മലയോര മേഖലയിൽ ഇന്നലെ രാത്രി കനത്ത മഴ ലഭിച്ചിരുന്നു.

മണിമല, മീനച്ചിലാറുകളിൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയത്ത് ബൈപാസ് റോഡിലടക്കം വെള്ളം കയറി.

അതേസമയം, ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Tags:    
News Summary - Orange alert in Pathanamthitta; Landslides in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.