കൊച്ചി: കോവിഡ് സാഹചര്യത്തിൽ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കേണ്ടത് 10 വര്‍ഷംവരെ തടവിന് ശിക്ഷിക്കപ്പെട്ടവർക്കോ ഇത്രയും കാലത്തെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാർക്കോ മാത്രം. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ലീഗല്‍ സർവിസസ് അതോറിറ്റി ചെയര്മാൻ ജസ്റ്റിസ് സി.ടി. രവികുമാര്‍, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവപര്യന്തം ശിക്ഷിച്ചവര്ക്കടക്കം ഈ ആനുകൂല്യം ലഭ്യമാകില്ല.
കോവിഡ് പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുെടയും ഹൈകോടതിയുടെയും നിര്‍ദേശപ്രകാരം രൂപവത്കരിച്ചതാണ് ഉന്നതാധികാര സമിതി. 10 വര്‍ഷത്തില്‍ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവരെ ജയില്‍മോചിതരാക്കാന്‍ കഴിഞ്ഞ വര്‍ഷവും നിർദേശിച്ചിരുന്നു.
കോവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടായതിനെത്തുടർന്ന് ഇളവ് പിന്നീട് റദ്ദാക്കിയിരുന്നു. രോഗവ്യാപനം രൂക്ഷമായപ്പോഴാണ് വീണ്ടും ഇളവനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് പ്രകാരം ബലാത്സംഗം, പോക്സോ കേസ്, മയക്കുമരുന്ന് കേസ് എന്നിവയിലുള്‍പ്പെട്ട തടവുകാര്‍ക്ക് ഇളവ് ലഭിക്കില്ല. സ്ഥിരം കുറ്റവാളികള്‍ക്കും ഈ ഇളവ് ബാധകമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.