കൊച്ചി: ഇന്ധന വില നൽകിയിട്ടില്ലെന്ന എസ്തോണിയൻ കമ്പനിയുടെ ഹരജിയെ തുടർന്ന് അറസ്റ്റ് ചെയ്ത റഷ്യൻ കപ്പൽ വിട്ടയക്കാൻ ഉത്തരവ്. ഇന്ധനം വാങ്ങിയ വകയിൽ നൽകാനുള്ള 23,503.14 യു.എസ്.ഡോളർ (18.68 ലക്ഷം രൂപ) ആവശ്യപ്പെട്ട് കമ്പനി നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവ് പ്രകാരം പിടിച്ചിട്ട റഷ്യൻ കപ്പൽ 'എം.വി മയ' വിട്ടു കൊടുക്കാനാണ് ജസ്റ്റിസ് സതീശ് നൈനാന്റെ ഉത്തരവ്.
ഇന്ധനവില കുടിശ്ശിക പൂർണമായും നൽകിയ സാഹചര്യത്തിലാണ് ഉത്തരവ്. കപ്പൽ കമ്പനി തുക മുഴുവൻ നൽകിയെന്നും ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നും ഹരജിക്കാരായ ഇന്ധനക്കമ്പനി കോടതിയിൽ ആവശ്യപ്പെട്ടു. ഇതിന് അനുമതി നൽകിയ കോടതി കപ്പൽ വിട്ടുകൊടുക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.