കൊച്ചി: 18 വർഷം മുമ്പായിരുന്നു അത്. ഇടപ്പള്ളിയിൽ നടന്ന ബൈക്കപകടത്തിൽ അനിൽകുമാർ എ ന്ന യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യ സ്മിത ഏറെനാൾ ഗുരുതരാവസ്ഥയിൽ ക ഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങുന്നു. ജീവൻ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം വ ിഫലമാക്കിയാണ് അവർ മരിച്ചത്. ഒരു കുടുംബത്തെ തകർത്ത ആ ദുരന്തത്തിൽ ഒരു ജീവകാരുണ്യ പ് രവർത്തകൻ ജനിച്ചു- സ്മിതയുടെ സഹോദരൻ അജിത് രവി.
തെൻറ ശ്രമങ്ങളെല്ലാം പാഴായെങ്കിലും അതിൽനിന്ന് ഊർജമുൾക്കൊണ്ട് അജിത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളുടെ ശസ്ത്രക്രിയക്ക് തെൻറ ജീവിതത്തിലൊരുഭാഗം മാറ്റിവെക്കാൻ തുടങ്ങി. 100 ലൈഫ് ചാലഞ്ച് എന്ന പേരിൽ 100 പേരുടെ ഹൃദയശസ്ത്രക്രിയക്ക് പണം നൽകാൻ തുടങ്ങിയ സംരംഭത്തിന് അദ്ദേഹം തുക കണ്ടെത്തുന്നതാവട്ടെ കൊച്ചി വിമാനത്താവളത്തിലെ ജോലിയിൽനിന്നുള്ള ശമ്പളത്തിലൂടെ, ഒപ്പം പെഗാസസ് എന്ന ഇവൻറ് മാനേജ്െമൻറ് കമ്പനിയിലെ വരുമാനവും. 30ലേറെപ്പേരെ ഹൃദയശസ്ത്രക്രിയയിലൂടെയും കരൾ, -വൃക്ക സംബന്ധമായ ശസ്ത്രക്രിയയിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി. 100 ലൈഫ് ചാലഞ്ചിന് ഇതുവരെ ചെലവഴിച്ചത് 20 ലക്ഷം രൂപ. മുമ്പും ചെറുതും വലുതുമായി ഇതിലേറെ തുകയുടെ സഹായം ചെയ്തു. പെട്ടെന്നൊരു ആവശ്യം വന്നാൽ ചെലവഴിക്കാൻ പല ആശുപത്രികളിലും തുക കെട്ടിവെച്ചിട്ടുണ്ട്.
മൂന്നുവർഷം മുമ്പാണ് 100 പേർക്ക് ഹൃദയശസ്ത്രക്രിയ എന്ന ആശയം മനസ്സിെലത്തിയത്. അർഹരായവരുടെ വിവരം കിട്ടിയാൽ സൂക്ഷ്മ പരിശോധന നടത്തി യാഥാർഥ്യവും ആവശ്യകതയും മനസ്സിലാക്കും. എം.എൽ.എമാർ മുഖേന വരുന്ന അപേക്ഷകളാണ് ഏറെയും പരിഗണിക്കുക. 2020ഓടെ ലക്ഷ്യം പൂർത്തിയാക്കാനാവുമെന്ന് ഇദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. വിമാനത്താവളത്തിൽ ഓപറേഷൻസ് സൂപ്രണ്ടും പെഗാസസിെൻറ ചെയർമാനുമാണ് അജിത് രവി. ബിസിനസ് മാസികയായ ‘യൂനിക് ടൈംസ്’ എഡിറ്റർ കൂടിയാണ്. പണം നൽകിയ രോഗികൾക്കുപോലും അറിയില്ല, അജിത് രവിയാണ് തണലായി മാറിയതെന്ന്.
ചങ്ങമ്പുഴ നഗറിൽ അജിത്ത് ജനിച്ചുവളർന്ന വീടാണ് ഓഫിസായി പ്രവർത്തിക്കുന്നത്. ഭാര്യ ജബീത്ത പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മകൻ ആകാശിനെപ്പോലെയാണ് സഹോദരിയുടെ മക്കളായ പ്രഭോത്, അനുപമ എന്നിവരെയും വളർത്തുന്നത്.
ഓരോ മനുഷ്യനും തങ്ങളെ കൊണ്ടാവുന്നത് മറ്റുള്ളവർക്ക് വേണ്ടി ചെയ്താൽ ജീവിതം എത്ര മനോഹരമായേനെ എന്ന സന്ദേശമാണ് അജിത് ലോകത്തോട് പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.