മലപ്പുറം: പുതുജീവനായി പ്രതീക്ഷയിൽ കഴിയുന്നവരെ നിരാശരാക്കി സംസ്ഥാനത്ത് അവയവദാനം നാമമാത്രമായി. ഇൗ വർഷം ആകെ ഒരാൾ മാത്രമാണ് അവയവങ്ങൾ ദാനം ചെയ്തത്. അവയവദാനം തുടങ്ങിയശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. സംസ്ഥാന സർക്കാറിെൻറ കേരള നെറ്റ്വർക്ക് ഫോർ ഒാർഗൻ ഷെയറിങ് (മൃതസഞ്ജീവനി) കണക്ക് പ്രകാരം ഹൃദയവും വൃക്കകളും കരളും അടക്കം ഏഴ് അവയവങ്ങളാണ് ഇൗ വർഷം ദാനം ചെയ്തത്. 2130 പേരാണ് പ്രതീക്ഷയോടെ വിവിധ അവയവങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനെപ്പറ്റി ഉയര്‍ന്ന സംശയങ്ങളും കേസുകളും സങ്കീർണതകളുമാണ് അവയവദാനക്കുറവിന് കാരണം. മരണാനന്തര അവയവദാനത്തിനെതിരെ വ്യാപക പ്രചാരണം നടക്കുന്നതും നിയമത്തിലെ ചില വ്യവസ്ഥകളും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2014 മുതൽ 2017 വരെ 224 ദാതാക്കളാണ് അവയവം ദാനം ചെയ്തത്. മൃതസഞ്ജീവനിയുടെ കണക്ക് പ്രകാരം മസ്തിഷ്ക മരണം സംഭവിച്ച 270 ദാതാക്കളാണ് ഇതുവരെ അവയവം ദാനം ചെയ്തത്. 50 ഹൃദയം, 213 കരൾ, 462 വൃക്ക, 25 മറ്റ് അവയവങ്ങൾ എന്നിങ്ങനെയാണ് ഇതുവരെ നടന്ന ദാനം. 2015ലാണ് കൂടുതൽ അവയവദാനം നടന്നത് -218. നിരവധിപ്പേരാണ് അവയവദാനത്തിന് അംഗീകൃത ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. കിഡ്നി -1714, കരൾ -370, ഹൃദയം -34, കൈകൾ -എട്ട്, പാൻക്രിയാസ്-നാല് എന്നിങ്ങനെയാണ് വിവിധ അവയവങ്ങൾക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം.
അവയവദാനത്തിനും രജിസ്ട്രേഷനുമായി സർക്കാർ, സ്വകാര്യ മേഖലകളിൽ 34 ആശുപത്രികൾക്കാണ് അധികാരമുള്ളത്. ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ഇത്തരം ആശുപത്രികളില്ല. മസ്തിഷ്ക മരണം ഉറപ്പുവരുത്താൻ സംസ്ഥാനത്ത് നോർത്ത്, സെൻട്രൽ, സൗത്ത് സോണുകളിലായി 151 ഡോക്ടർമാർക്ക് അംഗീകാരമുണ്ട്.
അവയവദാനത്തിന് കൃത്യമായ ബോധവത്കരണം ജനങ്ങൾക്കിടയിൽ വേണമെന്നത് ഏറെ നാളായ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.