ചാലക്കുടി: തെൻറ ഹൃദയത്തിെൻറ ഉടമയുടെ വീട്ടിെലാന്ന് പോകണമെന്നത് പരിയാരത്തെ ഓട്ടോ ഡ്രൈവറായ മാത്യു ആച്ചാടെൻറ ആഗ്രഹമാണ്... മാത്യുവിെൻറ ഹൃദയത്തിെൻറ ഉടമ നീലകണ്ഠശര്‍മയുടെ സ്മരണാഞ്ജലി 24നായിരുന്നു. അന്ന് പാറശ്ശാലയിലെത്താൻ മാത്യുവിനും ക്ഷണമുണ്ടായിരുന്നു.
‘‘പാറശ്ശാലക്ക് ദൂരമേറെയുണ്ട്. അടുത്ത തവണ നമുക്ക് ഒരുമിച്ച് പോകാം’’. ശർമയുടെ ഹൃദയം മാത്യുവിന് മാറ്റിെവച്ചുകൊടുത്ത ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോക്ടറുടെ വാക്കിെൻറ പ്രതീക്ഷയിലാണ് അയാൾ.
ശർമയുടെ ഹൃദയവുമായി മാത്യു പുതുജീവിതത്തിലെത്തിയിട്ട് രണ്ടാം വര്‍ഷമാണ്. അവയവദാനത്തിെൻറ ജീവിക്കുന്ന സന്ദേശമാണിയാൾ. ഹൃദയം മാറ്റിെവക്കല്‍ ശസ്ത്രക്രിയക്ക് വലിയ പണച്ചെലവുള്ളതിനാല്‍ അത് താങ്ങാനാവുമോയെന്ന് മാത്യുവിന് ആശങ്കയുണ്ടായിരുന്നു. ഉദാരമതികളുടെ സഹായമെത്തിയതോടെയാണ് അത് നടന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ഹൃദയം മാറ്റിെവക്കല്‍ ശസ്ത്രക്രിയയല്ല പരിയാരത്തെ മാത്യു ആച്ചാടേൻറത്. എയര്‍ ആംബുലന്‍സ് ഉപയോഗിച്ച ആദ്യത്തെ അവയവദാനമായതിനാൽ വലിയ മാധ്യമശ്രദ്ധ ലഭിച്ചു. എയര്‍ ആംബുലന്സിനെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കാന്‍ ഇൗ ശസ്ത്രക്രിയ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ചു. ഇതിന് ആറ് ലക്ഷം രൂപയാണ് ചെലവായത്. ഈ തുക പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നല്കി. ഡോ. ജോസ് ചാക്കോ പെരിയപ്പുറം നടത്തിയ 14ാമത്തെ ഹൃദയം മാറ്റിെവക്കലായിരുന്നു അത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷം കരുതലോടെ വിശ്രമിച്ചു. മരുന്നുകള്‍ ഒഴിവാക്കാനാവില്ല. ദിവസം 13 ഗുളിക കഴിക്കുന്നുണ്ട്.
ഭാരപ്പെട്ട ജോലി ചെയ്യാന്‍ പറ്റില്ല. ജീവിതം ആരോഗ്യപൂര്ണമാണ്. പരിയാരം ഗ്രാമത്തിെൻറ പാതകളിലൂടെ പഴയതുപോലെ ഓട്ടോ ഓടിക്കുന്നു. മരണത്തിലേക്ക് പോയ ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതിെൻറ ആശ്വാസത്തിലാണ് മറ്റുള്ളവര്‍. അവയവദാനത്തിലൂടെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മാത്യുവിെൻറ അനുഭവം പ്രേരണയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.