പത്തനംതിട്ട: ഒാർത്തഡോക്സ് വൈദികർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സഭ അധികൃതർ സമ്മർദം ചെലുത്തി ഭാര്യയുടെ മൊഴിമാറ്റാൻ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്ന് യുവതിയുടെ ഭർത്താവ്. സഭയെ ആകെ പിടിച്ചുലച്ച കേസിൽനിന്ന് രക്ഷപ്പെടാൻ ഏതുവിധേനയും ൈവദികരും സഭ നേതൃത്വവും ശ്രമിക്കുന്നുണ്ട്. തനിക്കുമേലും ഏറെ സമ്മർദമുണ്ടായിരുന്നുവെങ്കിലും അതിന് വഴിപ്പെട്ടില്ല. അത്തരം ഒരു നിലപാട് ഭാര്യവീട്ടുകാർക്കും സ്വീകരിക്കാനാകുമോ എന്നാണ് താൻ ആശങ്കെപ്പടുന്നതെന്ന് യുവാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കേസിൽ യുവതിയുടെ മൊഴി നിർണായകമാണ്. വൈദികർ പീഡിപ്പിച്ചു എന്നതിൽ അവർ ഉറച്ചുനിന്നാൽ മാത്രേമ കേസ് ശക്തമായി മുന്നോട്ട് പോവുകയുള്ളൂ എന്നാണ് നിയമ വിദഗ്ധർ പറയുന്നത്. സംഭവത്തിൽ ഭർത്താവ് പറയുന്ന കാര്യങ്ങൾ യുവതി ശരിെവക്കാതിരിക്കാൻ സഭയിലെ ഒരുവിഭാഗം ശ്രമം നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് താനും ആശങ്കയിലാണെന്ന് യുവാവ് വെളിെപ്പടുത്തുന്നത്. യുവതിയുമായോ അവരുടെ കുടുംബാംഗങ്ങളുമായോ തനിക്ക് ബന്ധെപ്പടാൻ കഴിഞ്ഞിട്ടില്ല. ഭാര്യ തന്നോട് പറഞ്ഞ വിവരങ്ങളനുസരിച്ചാണ് പരാതിയുമായി രംഗെത്തത്തിയത്. അവൾ ഒരു സ്ത്രീയാണ്. അവളുടെ വീട്ടുകാരുടെ മാനസികാവസ്ഥയും വിഷമകരമായിരിക്കും. അതിനാൽ സമ്മർദങ്ങൾക്ക് വഴങ്ങാനുള്ള സാധ്യത ഏറെയാണെന്ന് യുവാവ് പറഞ്ഞു.
ഇത്രയും കാലം ഇതെല്ലാം മൂടിെവച്ച് കടുത്ത മാനസിക സമ്മർദത്തിൽ കഴിയേണ്ടിവന്ന വീട്ടമ്മയാണ് അവൾ. ഇപ്പോൾ എല്ലാം ഏറ്റുപറഞ്ഞ് മാനസിക സമ്മർദത്തിൽനിന്ന് വിടുതൽ നേടി ശാന്തമായ കുടുംബജീവിതം നയിക്കാൻ അവസരം ൈകവന്നിരിക്കുകയാണ്. കുടുംബത്തിനാണോ അതോ സഭയിൽനിന്നും മറ്റും ഉണ്ടാകുന്ന പ്രലോഭനങ്ങൾക്കാണോ വിലകൽപിക്കുന്നത് എന്നറിയാൻ താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തെൻറ സ്നേഹത്തിൽ അവൾക്ക് വിശ്വാസമുണ്ടെങ്കിൽ ധൈര്യപൂർവം എല്ലാം വെളിപ്പെടുത്താൻ തയാറാവുകയാണ് വേണ്ടത്. അതിന് തയാറായാൽ അവളെ താൻ സ്വീകരിക്കും. കുടുംബമാണ് തനിക്ക് വലുത്. കുറ്റകൃത്യം അറിഞ്ഞിട്ടും അത് മാസങ്ങളായി മറച്ചുെവച്ചതിന് തനിക്കെതിരെ കേെസടുക്കുമെന്ന് പറയുന്നത് കേട്ടു. അത്തരം കേസിനെ സ്വാഗതം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.