കൊച്ചി: ഒാർത്തഡോക്സ്-യാക്കോബായ സഭാ തർക്കം സ്ഥാപിത താൽപര്യക്കാർക്കാണ് ഉപകരിക്കുന്നതെന്ന് ഹൈകോടതി. വിശ്വാസികളെ സംരക്ഷിക്കാനാണ് തർക്കങ്ങളെന്ന് കരുതുന്നില്ല.
മലങ്കര സഭാ തർക്കത്തിലെ കോടതിയുത്തരവ് നടപ്പാക്കാൻ പള്ളികളിലേക്ക് പൊലീസിനെ അയക്കുന്നതിൽ കോടതിക്ക് പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. പൊലീസിനെ അയക്കുന്നത് അവസാനത്തെ മാർഗമെന്ന നിലയിലാണ്.
കോടതി ഉത്തരവ് നടപ്പാക്കാൻ അതേ നിവൃത്തിയുള്ളൂവെങ്കിൽ ഭരണഘടനപരമായ ചുമതല സന്തോഷത്തോടെ നിറവേറ്റുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
സഭാ തർക്കത്തെത്തുടർന്ന് വിവിധ പള്ളികളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികൾ പരിഗണിക്കെവയാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം.
മലങ്കരസഭയിൽ വിവിധ പക്ഷങ്ങളോ 1934ലെ ഭരണഘടന ലംഘിക്കുന്ന നടപടികളോ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി വന്നതോടെ നിയമപോരാട്ടത്തിെൻറ പാത അവസാനിച്ചെന്ന് രണ്ടുവിഭാഗമായി തിരിഞ്ഞു നിൽക്കുന്നവർ തിരിച്ചറിയണം.
ഇക്കാര്യത്തിൽ കക്ഷികൾ കോടതിയിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രതീക്ഷ നൽകുന്നതാണെന്നും പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് സാഹചര്യം വിശകലനം ചെയ്ത് ഇരുപക്ഷത്തെയും വിവേകശാലികൾ തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചു. ഹരജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.