രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്

പാലക്കാട്: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

പുരസ്‌കാര വിവരം അറിയിച്ചുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

Tags:    
News Summary - Ottapalam station won the Central Award for the best police station in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.