സ്വന്തം നഗ്​ന ചി​ത്രം വാട്​സ്​ആപ്​ ഗ്രൂപ്പിലിട്ടു; സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി

കണ്ണൂർ: സ്വന്തം നഗ്​നചിത്രം വാട്​സ്​ആപ്​ ഗ്രൂപ്പിലിട്ടതിനെ തുടർന്ന്​ കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധുവിനെതിരെയാണ്​ പാർട്ടി നടപടിയെടുത്തത്​. ഇദ്ദേഹത്തെ മുഴുവൻ പാർട്ടി പദവികളിൽ നിന്നും​ നീക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെതാണ് തീരുമാനം. വി. കുഞ്ഞികൃഷ്​ണനെ​ പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

പാർട്ടി പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അണികളും അം‌ഗങ്ങളായ 'നാട്ടു ഗ്രാമം മുത്തത്തി' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം സി.പി.എം എരിയാ സെക്രട്ടറിയുടെ നമ്പറിൽ നിന്ന്​ സ്വന്തം നഗ്‌നചിത്രം എത്തിയത്​.

പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും അവിടെയും അബദ്ധം പറ്റി. 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഓപ്ഷന് പകരം 'ഡിലേറ്റ് ഫോര്‍ മി' എന്നതിലാണ് അദ്ദേഹം ക്ലിക്​ ചെയ്​തത്​​. ഇതോടെ സ്വന്തം ഫോണിൽ നിന്ന്​ മാത്രം ചിത്രം ഡിലീറ്റ്​​ ആയി. പണി പാളിയെന്ന്​ ബോധ്യമായതോടെ മധു ഗ്രൂപ്പില്‍ നിന്ന്​ സ്വയം ഒഴിഞ്ഞു പോവുകയും ചെയ്​തു.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി അബദ്ധത്തിൽ ഗ്രൂപ്പിലെത്തിയതാവാമെന്നാണ് കരുതുന്നത്​. 

Tags:    
News Summary - own nude photo sent in watsapp group; action against cpm leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.