തിരുവനന്തപുരം: മദ്യം വിളമ്പാനും ഒന്നാം തീയതി അവധി ഒഴിവാക്കാനും ബാറുടമകളുടെ അണിയറനീക്കം സജീവം. ബാറുകളിൽ ഇരുത്തി മദ്യവിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന സർക്കാറിന് നിവേദനം നൽകി. കോവിഡ് കാലത്ത് കോടികളുടെ നഷ്ടം സംഭവിച്ചതായാണ് ബാറുടമകൾ ചൂണ്ടിക്കാട്ടുന്നത്.
പാർസൽ വിതരണം കൊണ്ടുമാത്രം ഇനി മുന്നോട്ട് പോകാനാകില്ല. കോടികൾ ചെലവാക്കി നിർമിച്ച ബാറുകൾ തകരുകയാണെന്നും അവർ സൂചിപ്പിച്ചു.
ഒന്നാം തീയതി അവധി ഒഴിവാക്കിക്കിട്ടാനും ബാറുടമകൾ ചരടുവലിക്കുകയാണ്. തങ്ങൾക്കുണ്ടായ നഷ്ടം നികത്തുന്നതിന് മുമ്പ് നൽകിയിരുന്ന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം നികുതിയിളവ് ഉൾപ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നു. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എം.വി. ഗോവിന്ദന് ബാറുടമകളെ അറിയിച്ചു. യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ഒന്നാം തീയതി മദ്യശാലകൾക്ക് അവധി നൽകിയത്. അത് മാറ്റിക്കിട്ടാനാണ് ഇപ്പോൾ ബാറുടമകളുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.