തിരുവനന്തപുരം: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഓക്സിജൻ മാസ്ക്കിന് ക്ഷാമം. സർക്കാർ നിശ്ചയിച്ച വിൽപന വിലയും വിതരണക്കാർ എത്തിക്കുന്ന വിലയും പൊരുത്തപ്പെടാത്തതാണ് ക്ഷാമത്തിനു കാരണം. സർക്കാർ നിശ്ചയിച്ച വിൽപന വില 65 രൂപയാണ്. എന്നാൽ, െമഡിക്കൽ ഉപകരണ മൊത്ത വിതരണക്കാർ ഇതിനെക്കാൾ ഉയർന്ന വിലയാണ് ഇൗടാക്കുന്നതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു.
നിലവിൽ 120 രൂപയാണ് ഒാക്സിജൻ മാസ്ക്കിന്. സർക്കാർ നിശ്ചയിച്ച വിലയെക്കാൾ കൂടുതൽ വാങ്ങാനോ ബില്ലടിക്കാനോ സാധിക്കാത്തതിനാൽ പല മെഡിക്കൽ ഷോപ്പുടമകളും ഒാക്സിജൻ മാസ്ക് സ്റ്റോക്ക് ചെയ്യുന്നില്ല. െമഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതും നേസൽ ക്ലിപ്പ്, തലയിൽ ഉറപ്പിക്കാനുള്ള ഇലാസ്റ്റിക് ബാൻഡ് എന്നിവയടക്കമാണ് ഒാക്സിജൻ മാസക്. ഒാക്സിജൻ മാസ്ക്കടക്കം 15 കോവിഡ് സുരക്ഷ ഉപകരണങ്ങളുടെ നിരക്ക് സർക്കാർ ഇൗ മാസം 14 ന് നിശ്ചയിച്ചിരുന്നു. ഒാക്സിജൻ മാസ്ക്കിന് 54 രൂപയാണ് അന്ന് നിശ്ചയിച്ചിരുന്നത്. മേയ് 28 ന് വില പുതുക്കിയപ്പോഴാണ് നിരക്ക് 65 രൂപയായത്.
അതേസമയം കുറഞ്ഞ നിരക്കിൽ കിട്ടിയിരുന്ന ഉപകരണങ്ങൾക്ക് സർക്കാർ കൂടിയ വില നിശ്ചയിച്ചെന്നതും കൗതുകകരമാണ്. സാധാരണ മെഡിക്കൽ ഷോപ്പുകളിൽ 750-900 രൂപ നിരക്കിൽ ഒാക്സിമീറ്റർ കിട്ടുമായിരുന്ന ഘട്ടത്തിൽ 1500 രൂപയായാണ് മേയ് 14 ന് വില നിശ്ചയിച്ചത്. 28 ന് ഇറങ്ങിയ പുതുക്കിയ ഉത്തരവിൽ ഇത് 1800 രൂപയാക്കി. നിരക്ക് പിൻവലിച്ച് പുതുക്കിയ നിരക്ക് പ്രഖ്യാപിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ഗുണനിലവാരവുമായി ബന്ധെപ്പട്ട വിദഗ്ധരുമായി കൂടിയാലോചിക്കുകയോ വിപണിയിലെ സ്ഥിതി വിലയിരുത്തുകയോ ചെയ്യാതെയാണ് പല കോവിഡ് പരിചരണ ഉപകരണങ്ങളുടെയും വില നിശ്ചയിച്ചതെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.