സ്കൂൾ വിദ്യാർഥിയായിരിക്കെ ലളിത സംഗീതത്തിലും മൃദംഗവാദനത്തിനും കഴിവുതെളിയിച്ചു തുടങ്ങിയ പി.ജയചന്ദ്രൻ തന്റെ ഭാവാര്‍ദ്രമായ ശബ്ദത്തോടെ മലയാളി മനസ്സുകളിൽ ഭാവഗായകനായി ചുവടുറപ്പിക്കുകയായിരുന്നു.
1958ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പി. ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാമനായി. ലളിതസംഗീതത്തിൽ രണ്ടാമതും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയതിനുശേഷം ജ്യേഷ്ഠനൊപ്പം ചെന്നൈയിലെത്തിയതും ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസൻ നടത്തിയ ഗാനമേളയിൽ യേശുദാസിന് പകരക്കാരനായതും ചലച്ചിത്ര പിന്നണി ഗാനരംഗത്തെക്കുള്ള ചവിട്ടുപടിയായി.
1965ൽ പുറത്തിറങ്ങിയ 'കുഞ്ഞാലിമരയ്ക്കാര്‍' എന്ന സിനിമയിലൂടെ പി.ഭാസ്കരൻ -ചിദംബരനാഥ് കൂട്ടുകെട്ടിൽ പിറന്ന 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനമാലപിച്ചുകൊണ്ടാണ് ചിലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്.
ആദ്യം റിക്കോർഡ് ചെയ്ത ചലച്ചിത്രഗാനം അതാണെങ്കിലും ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് 'കളിത്തോഴനിലെ' ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനം മലയാള സിനിമ സംഗീത ലോകത്ത് ജയചന്ദ്രന് സ്വന്തമായി ഇരിപ്പിടം നൽകി.
59 വർഷം നീണ്ട പിന്നണി ഗാനാലാപനത്തിലൂടെ സംഗീത ലോകത്തെ കുലപതികളായ ജി. ദേവരാജൻ, എം. എസ് ബാബുരാജ്, വി. ദക്ഷിണാമൂർത്തി, എം. കെ അർജുനൻ, എം. എസ് വിശ്വനാഥൻ, ഇളയരാജ, എ. ആർ റഹ്മാൻ, എം. എം കീരവാണി,വിദ്യാസാഗർ തുടങ്ങിയവരുടെ ഇഷ്ടസ്വരമായിരുന്നു ഭാവഗായകന്റേത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി 15,000ലധികം ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.