പി. ജയരാജന്‍ വധശ്രമ കേസിൽ ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂർ: പി. ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. മുസ്​ലീം ലീഗ്​ പ്രവർത്തകരായ 12 പേരെയാണ്​ കോടതി വെറുതെ വിട്ടത്​. തളിപറമ്പ് അരിയില്‍ വെച്ച് 2012 ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ്​ എം.എൽ.എ എന്നിവരടങ്ങുന്ന സി.പി.എം നേതാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലീഗ്​ പ്രവർത്തകരായ അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് തുടങ്ങിയവരെയാണ് കേസിൽ കോടതി വിറുതെ വിട്ടത്.

കേസിൽ ആകെ 14 പ്രതികളാണുള്ളത്​​. പ്രായ പൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേരുടെ വിചാരണ പയ്യന്നൂർ സബ്​ കോടതിയിലാണ്​. ഇതിന്‍റെ വിചാരണ പൂർത്തിയായയിട്ടില്ല.

യൂത്ത്​ ലീഗ്​ പ്രവർത്തകനായ അരിയിൽ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമത്തെ അറിയപ്പെടുന്നത്. നേതാക്കളെ അക്രമിച്ച വിരോധത്തിൽ ഷുക്കൂർ അടക്കമുള്ള ആറോളം യൂത്ത്​ ലീഗ്​ പ്രവർത്തകരെ അരിയിലിലെ വയലിൽ വെച്ച്​ സി.പി.എം പ്രവർത്തകർ 'പാർട്ടി വിചാരണ' നടത്തുകയും ഷുക്കൂറിനെ വധിക്കുകയുമായിരുന്നുവെന്നാണ്​ കേസ്​.

Tags:    
News Summary - P Jayarajan murder Attempt case : The accused were acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.