പി. ജയരാജന്‍ വധശ്രമ കേസിൽ ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
text_fieldsകണ്ണൂർ: പി. ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. തളിപറമ്പ് അരിയില്‍ വെച്ച് 2012 ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവരടങ്ങുന്ന സി.പി.എം നേതാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലീഗ് പ്രവർത്തകരായ അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് തുടങ്ങിയവരെയാണ് കേസിൽ കോടതി വിറുതെ വിട്ടത്.
കേസിൽ ആകെ 14 പ്രതികളാണുള്ളത്. പ്രായ പൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേരുടെ വിചാരണ പയ്യന്നൂർ സബ് കോടതിയിലാണ്. ഇതിന്‍റെ വിചാരണ പൂർത്തിയായയിട്ടില്ല.
യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമത്തെ അറിയപ്പെടുന്നത്. നേതാക്കളെ അക്രമിച്ച വിരോധത്തിൽ ഷുക്കൂർ അടക്കമുള്ള ആറോളം യൂത്ത് ലീഗ് പ്രവർത്തകരെ അരിയിലിലെ വയലിൽ വെച്ച് സി.പി.എം പ്രവർത്തകർ 'പാർട്ടി വിചാരണ' നടത്തുകയും ഷുക്കൂറിനെ വധിക്കുകയുമായിരുന്നുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.