പുസ്തകമല്ല തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടത്; വർഗീയത ചർച്ചയാകുമെന്ന് പി.ജയരാജൻ

കൽപ്പറ്റ: പുസ്തകമല്ല തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ആര് നിൽക്കുമെന്നതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിൽ പറഞ്ഞ വർഗീയത തെരഞ്ഞെടുപ്പിൽ ചർച്ചയാകും. എൽ.ഡി.എഫ് കാലത്ത് വർഗീയ സംഘർഷങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പ​​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.​ജയരാജൻ.

വയനാടിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന പ്രതിനിധി വേണമെന്നും പി.ജയരാജൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ ജയിപ്പിച്ചിട്ട് എന്ത് കിട്ടി. രാഹുൽ വൺഡേ സുൽത്താനാണെന്നും പി.ജയരാജൻ പരിഹസിച്ചു. എന്നാൽ, ഇടതുപക്ഷത്തിന്റെ പി.ഡി.പി ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. സി.പി.എം-സി.പി.ഐ ഭരണകാലത്താണ് മുസ്‍ലിം ലീഗിന് ആദ്യമായി ഒരു മന്ത്രിസ്ഥാനം ലഭിച്ചതെന്നും ജയരാജൻ പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്നാണ് പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

Tags:    
News Summary - P Jayarajan Press Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.