‘കാഫിർ’ സ്‌ക്രീൻ ഷോട്ടിന് പിന്നിൽ പി. മോഹനനും കുടുംബവും; പൊലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് കെ.എം ഷാജി

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് മുസ് ലിം ലീ​ഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു.

ഈ കേസിൽ പൊലീസ് അന്വേഷണം എത്തേണ്ടത് പി. മോഹനൻ, മുൻ എം.എൽ.എ കെ.കെ. ലതിക, അവരുടെ മകൻ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം എവിടെയും എത്തില്ല. കേസ് ഏതെങ്കിലും പാർട്ടിക്കാരന്‍റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ച​രി​ച്ച ‘കാ​ഫി​ർ’ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം റെ​ഡ് ബ​റ്റാ​ലി​യ​ൻ, റെ​ഡ് എ​ൻ​കൗ​ണ്ടേ​ഴ്സ് എ​ന്നീ ​വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളെ​ന്നാണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്. കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ എം.​എ​സ്.​എ​ഫ് നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ് കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കേ​സ് ഡ​യ​റി ഹൈകോടതിയിൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്, വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ആ​രാ​ണെ​ന്ന്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന ഫേ​സ്ബു​ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​നീ​ഷ്, സ​ജീ​വ് എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​താ​ണ് ഈ ​ന​മ്പ​റു​ക​ൾ. അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന പേ​ജി​ന്‍റെ അ​ഡ്മി​നാ​യ മ​നീ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. റെ​ഡ് ബ​റ്റാ​ലി​യ​ൻ എ​ന്ന വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നാ​ണ് മ​നീ​ഷി​ന് വി​വാ​ദ പോ​സ്റ്റ് കി​ട്ടി​യ​തെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

അ​മ​ൽ​റാം എ​ന്ന​യാ​ളാ​ണ് റെ​ഡ് ബ​റ്റാ​ലി​യ​ൻ ഗ്രൂ​പ്പി​ൽ ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സ്​ എ​ന്ന ഗ്രൂ​പ്പി​ൽ നി​ന്ന്​ ഇ​ത്​ കി​ട്ടി​യെ​ന്നാ​ണ്​ അ​മ​ൽ റാം ​പ​റ​യു​ന്ന​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സി​ൽ ഇ​ത്​ പോ​സ്റ്റ്​ ചെ​യ്ത​ത്​ റി​ബീ​ഷ് എ​ന്ന​യാ​ളാ​ണെ​ന്നാ​ണ്​ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​ബീ​ഷി​ന്റെ മൊ​ഴി എ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ് ല​ഭി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. പോ​രാ​ളി ഷാ​ജി എ​ന്ന ഫേ​സ്ബു​ക്​ ഗ്രൂ​പ്പി​ൽ വി​വാ​ദ പോ​സ്റ്റ് ഇ​ട്ട​ത് വ​ഹാ​ബ് എ​ന്ന​യാ​ളാ​ണ്.

വി​വാ​ദ പോ​സ്റ്റ് കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ മെ​റ്റ ക​മ്പ​നി വി​വ​രം ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്​​സ്​​ആ​പ്പി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യെ പ്ര​തി ചേ​ർ​ത്താ​ണ് ഹൈ​കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ത്ത​തി​നും പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ ​പോ​സ്റ്റ്​ നീ​ക്കം ചെ​യ്യാ​ത്ത​തി​നു​മാ​ണ്​ മെ​റ്റ​യെ മൂ​ന്നാം പ്ര​തി​യാ​ക്കി​യ​ത്.

Tags:    
News Summary - P. Mohan and family are included in 'Kafir' Screen Shot - KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.