എൽ.ഡി.എഫിനെതിരെ വോട്ടുകൾ ഏകോപിക്കപ്പെട്ടു -പി. രാജീവ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ വോട്ടുകൾ ഏകീകരിക്കപ്പെട്ടുവെന്ന് പി. രാജീവ്. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾക്ക് കഴിഞ്ഞ തവണ കിട്ടിയതിനെക്കാളും വോട്ടുകൾ വർധിച്ചു. പക്ഷേ, എതിരാളികൾക്ക് വോട്ടുകൾ എല്ലാ മേഖലയിൽനിന്നും വന്നിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു. മറ്റു വോട്ടുകൾ ഏകോപിക്കപ്പെട്ടിട്ടുണ്ട്. അത് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ് -അദ്ദേഹം പറഞ്ഞു.

കെ റെയിൽ അടക്കം വിഷ‍യങ്ങൾ തിരിച്ചടിയായോ എന്ന ചോദ്യത്തിന്, അങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം എല്ലാ കാര്യങ്ങളും ഞങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറ്റുന്നതിന് വേണ്ടി അവരോടൊപ്പം കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുമെന്ന് എം. സ്വരാജ് പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം നന്നായി വിശകലനം ചെയ്യും. ഇങ്ങനെയുള്ള പരാജയങ്ങളിൽനിന്ന് കൂടി പ്രചോദനം ഉൾകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുപോകുകയെന്നും സ്വരാജ് പറഞ്ഞു.

Tags:    
News Summary - P Rajeev about the defeat of LDF in Thrikkakara By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.