കര്‍ഷകര്‍ക്ക് മൂല്യവര്‍ധനവിലൂടെ അധിക വരുമാനം നേടാമെന്ന് പി രാജീവ്

കൊച്ചി: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കണമെങ്കില്‍ മൂല്യ വർധനവ് കൂടിയേ തീരൂ എന്നും മൂല്യവര്‍ധനവിലൂടെ അധിക വരുമാനം കര്‍ഷകര്‍ക്ക് നേടാമെന്നും മന്ത്രി പി. രാജീവ്. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഉദ്ഘാടനവും കര്‍ഷക ദിന ആഘോഷവും മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി 17 മൂല്യ വർധിത യൂനിറ്റുകള്‍ ആരംഭിച്ചെന്നും ആലങ്ങാട് ശര്‍ക്കരക്ക് വേണ്ടിയുള്ള കൃഷി 50 ഏക്കറില്‍ നിന്നും കൂടുതല്‍ ഏരിയയിലേക്ക് വ്യാപിപ്പിക്കുമെന്നും വാണിജ്യ ഉത്പാദനം ഉടന്‍ തുടങ്ങും. 500 ഏക്കറിലധികം പച്ചക്കറി കൃഷിയും 700 ഏക്കറിലധികം നെല്‍കൃഷിയും ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളില്‍ ട്രിപ്പ് ഇറിഗേഷന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാ പഞ്ചായത്തുകളിലും ഡ്രോണ്‍ വാങ്ങുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മികച്ച കര്‍ഷകരെ ആദരിക്കുകയും മൂല്യ വർധിത ഉത്പന്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - P. Rajeev said farmers can earn additional income through value addition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.