സംരംഭക മഹാസംഗമം 21 ന് കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് പി.രാജീവ്

കൊച്ചി: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21ന് കൊച്ചിയിൽ സംരംഭക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്. കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നായി സംരംഭക മഹാ സംഗമം മാറുമെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ സ്കെയിൽ അപ്പിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 13 പടികൾ കയറി 28 ൽ നിന്ന് 15 ആം റാങ്കിൽ കേരളം എത്തി.

ആഗോള പ്രശസ്തമായ നിരവധി കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ചിരിക്കുകയാണ്. മന്ത്രിമാർ, ജനപ്രതിനിധികൾ, വ്യവസായ വാണിജ്യ സംഘടനകളുടെ ഭാരവാഹികൾ, പ്രമുഖ സംരംഭകർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭങ്ങളാരംഭിച്ചവരാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ഒത്തുചേരുന്നത്. 

Tags:    
News Summary - P. Rajeev said that the entrepreneur Mahasangam will be organized on 21st in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.