ശാസ്ത്ര ബോധം സാമൂഹ്യ ബോധമായി വളർത്തണമെന്ന് പി.രാജീവ്

കൊച്ചി: സമൂഹത്തിൽ വളർന്ന് വരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അമർച്ച ചെയ്യാൻ ശാസ്ത്രബോധം സാമൂഹ്യ ബോധമായി വളർത്തണമെന്ന് മന്ത്രി പി.രാജീവ്. എറണാകുളം മറൈൻഡ്രൈവിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കെ.പി.എം.എസ് സംഘടിപ്പിച്ച "തമസോ മാ ജ്യോതിർഗമയ" എന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നിൽക്കുന്ന ഈ വിപത്തിനെതിരെ നിയമ നിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും, നിയമംകൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്തരം ജീർണതകൾ. ഇതിനെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക ഘടനയേയും തകർക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കെ.പി.എം.എസ് പ്രസിഡന്റ് എൽ.രമേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഡോ.സെബാസ്റ്റ്യൻ പോൾ, അഡ്വ.എം.ലിജു, ഡോ.മ്യൂസ് മേരി ജോർജ്, ഡോ.ഫക്രുദ്ദീൻ അലി, ബൈജു കലാശാല തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - P. Rajeev should develop scientific consciousness as social consciousness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.