വിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനം ഇനിയും തുടരണമെന്ന് പി. രാജീവ്‌

കോതമംഗലം :വിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനം ഇനിയും തുടരണമെന്ന് മന്ത്രി പി. രാജീവ്‌. കോതമംഗലം നിയോജക മണ്ഡലത്തിലെ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും വിദ്യാർഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച എം.എൽ.എ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച നേട്ടം കൈവരിച്ച വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ച അദ്ദേഹം പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് മാതൃകാപരമായ നടപടിയാണെന്ന് പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തി വരുന്ന കൈറ്റ് (കോതമംഗലം ഇന്നവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകൾ എന്നിവയിൽ ഉയർന്ന നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിച്ചത്.

പരിപാടിയുടെ ഭാഗമായി നടത്തിയ കരിയർ ഗൈഡൻസ് പരിശീലനത്തിന് ഫോർട്ട്‌ കൊച്ചി സബ് കലക്ടർ പി. വിഷ്ണു രാജ് നേതൃത്വം നൽകി. ഡെപ്യൂട്ടി എക്സൈസ് കമീഷ്ണർ ആർ. ജയചന്ദ്രൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.

യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം റഷീദ സലിം, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - P. Rajiv should continue the excellent work in the field of education.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.