പി.വി. അൻവർ എം.എൽ.എക്ക് പി. ശശിയുടെ നോട്ടീസ്

തലശ്ശേരി: പി.വി. അൻവർ എം.എൽ.എക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ്. പൊതുജനമധ്യത്തിൽ അപമാനിക്കുന്നതിനായി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും ഇത് പിൻവലിച്ച് നിർവ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് തലശ്ശേരിയിലെ അഡ്വ. കെ. വിശ്വൻ മുഖേന നോട്ടീസയച്ചത്.

കഴിഞ്ഞ 17ന് പാലക്കാട് വാർത്തസമ്മേളനത്തിൽ ശശിക്കെതിരെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തന്റെ കക്ഷിയെ തേജോവധം ചെയ്യാനാണ് പി.വി. അൻവർ എം.എൽ.എ ശ്രമിച്ചിട്ടുള്ളതെന്ന് നോട്ടീസിൽ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് നിരവധിയായ പെട്രോൾ പമ്പുകൾ ബിനാമിയായുണ്ട്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയിൽ പി. ശശിയുടെ വലിയ ഇൻവെസ്റ്റ്മെന്റുണ്ടെന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ്.

Tags:    
News Summary - P Sasi sends legal notice to P V Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.