കൊച്ചി: കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കർ പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചൂണ്ടി - രാമമംഗലം റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പശ്ചാത്തല വികസനത്തത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ നയം. പശ്ചാത്തല മേഖലയുടെ വികസനം കേരളത്തിന്റെ കാർഷിക-ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമായി മാറും. ദേശീയ - സംസ്ഥാന പാതകൾക്കൊപ്പം ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും വികസന പാതയിലാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ പി.വി.ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പോഞ്ഞാശ്ശേരി - ചിത്രപ്പുഴ റോഡിന് 12 കോടി രൂപയും പള്ളിക്കര - പഴന്തോട്ടം റോഡിന് 4.5 കോടിയും ഉൾപ്പെടെ 16.5 കോടി രൂപ കുന്നത്തുനാട് മണ്ഡലത്തിലെ റോഡ് നവീകരണത്തിനായി പി.ഡബ്യൂ.ഡി അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു
7.27 കോടി രൂപ ചെലവിൽ ബി.എം. ആൻഡ് ബി.സി.നിലവാരത്തിലാണ് ചൂണ്ടി - രാമമംഗലം റോഡ് നവീകരിക്കുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ കൂത്താട്ടുകുളം, പിറവം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കാക്കനാട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ശോഭന സലീബൻ, സംഗീത ഷൈൻ, ടി.വി. രാജൻ, ജിംസി മേരി വർഗീസ്, എൻ. വി. കൃഷ്ണൻകുട്ടി, പി. ഡബ്യൂ . ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു പോൾ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.യു.ഉഷസ് അസിസ്റ്റന്റ് എഞ്ചിനീയർ അനില തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.