പൗരത്വ ബില്ലിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാ​ട്​ -മന്ത്രി റിയാസ്​

കോഴിക്കോട്​: പൗരത്വ ഭേദഗതി ബില്ലിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്ന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​. അതത് പഞ്ചായത്തിന്റെ അന്തരീക്ഷം നോക്കിയാണ് അവർ നിലപാടെടുക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പൗരത്വ നിയമം തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അവിടെ കോൺഗ്രസ് സ്റ്റാലിനൊപ്പമാണ്. സ്റ്റാലിന്റെ ആ പ്രഖ്യാപനത്തെക്കുറിച്ച് എന്താണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം? സ്റ്റാലിനോടൊപ്പാണെങ്കിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേതാക്കളും ഇക്കാര്യത്തിൽ കേരള സർക്കാറിനെ എതിർക്കുന്നത് മനസ്സിലാക്കാം. എന്നാൽ, പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കന്മാരും ബി.ജെ.പിയുടെ മെഗാഫോണായി മാറുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - PA Muhammed riyas criticize congress on CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.