കൊച്ചി: ഇലന്തൂരിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഏഴ് ദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
മൃതദേഹം വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ സഹായം വേണമെന്നും ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് അത്തരത്തിൽു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്ന നടപടി പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, മൃതദേഹം ഇനിയും വിട്ടുനൽകുന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി മതാചാര പ്രകാരം സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.