ചിഹ്നവും തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല -മുല്ലപ്പള്ളി

കോട്ടയം: ​പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം സംബന്ധിച്ച തർക്കം വിജയത്തെ ബാധിക്കില്ലെന്ന്​ കെ.പി.സി.സി അധ്യക്ഷൻ​ മുല്ലപ്പള്ളി രാമചന്ദ്രൻ. ചിഹ്നവും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല. നിരക്ഷരരുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും ചിഹ്നങ്ങൾ മാറിയത്​ തെരഞ്ഞെടുപ്പ്​ വിജയത്തെ ബാധിച്ചിട്ടില്ല. ചിഹ്നം സംബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷനാണ്​ തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഐക്യ ജനാധിപത്യ കക്ഷി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിൽ ദിവസങ്ങളോളം ചർച്ച നടത്തിയ ശേഷമാണ്​ യു.ഡി.എഫ്​ സ്ഥാനാർഥിയെ തീരുമാനിച്ചത്​. ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ്​ നിർത്തിയതെന്നും പാലായിൽ വിജയം ഉറപ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടൈറ്റാനിയം കേസിലെ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Pala by election - Mullapally Ramachandran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.