യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ട​ത്തി​യ

വാ​ഹ​ന പ​ര്യ​ട​നം മാ​ത്തൂ​രി​ലെ​ത്തി​യ​പ്പോ​ൾ

കോട്ടയിൽ കൊടിയുയർത്താൻ

വാ​ഹ​ന പ​ര്യ​ട​ന​വു​മാ​യി രാ​ഹു​ൽ

പാ​ല​ക്കാ​ട്: വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ ‍ഞാ​യ​റാ​ഴ്ച​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. രാ​വി​ലെ ക​ല്ലേ​ക്കാ​ട് ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി അ​വി​ടെ എ​ത്തി​യ​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും അ​നു​ഗ്ര​ഹം തേ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സി.​എ​സ്.​ഐ മി​ഷ​ൻ കോ​മ്പൗ​ണ്ട് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ രാ​ഹു​ൽ അ​വി​ടെ​യു​ള്ള​വ​രോ​ട് പി​ന്തു​ണ തേ​ടി.

തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വ​ധൂ​വ​ര​ന്മാ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ​യി​ട​ത്തും ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ങ്ങ​ളാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. വൈ​കീ​ട്ട് മൂ​ന്നു​മ​ണി​ക്ക് ആ​വേ​ശ​ത്തോ​ടെ​യു​ള്ള റോ​ഡ് ഷോ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വാ​ഹ​ന​പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ത​ണ്ണീ​ര​ങ്കാ​ട് ജ​ങ്ഷ​നി​ൽ നി​ന്നാ​ണ് വാ​ഹ​ന പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ അ​ക​മ്പ​ടി​യാ​യി.

തു​ട​ർ​ന്ന് കാ​ട​ൻ​തൊ​ടി, ആ​മ്പാ​ട്, ആ​ങ്കി​രം​കാ​ട്, ആ​നി​ക്കോ​ട്, പാ​ല​പ്പൊ​റ്റ, ചേ​രി​ങ്ക​ൽ, കി​ഴ​ക്കേ​ത​റ, ഉ​ദ​യാ​ർ മ​ന്ദം, കു​ന്നം​പ​റ​മ്പ്, പ​ല്ല​ഞ്ചാ​ത്ത​ന്നൂ​ർ, ന​ട​ക്കാ​വ്, ത​ണ്ണി​ര​ങ്കാ​ട്, ചു​ങ്ക​മ​ന്ദം, ത​ണ്ണി​ക്കോ​ട്, ബം​ഗ്ലാ​വ് സ്കൂ​ൾ, മൂ​ലോ​ട്, അ​യ്യ​പ്പ​ൻ​കാ​വ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം വീ​ശ്വ​ല​ത്ത് സ​മാ​പി​ച്ചു. മാ​ത്തൂ​രി​നെ ആ​കെ ഇ​ള​ക്കി​മ​റി​ച്ചു കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്റെ വാ​ഹ​ന പ​ര്യ​ട​നം. കു​ട്ടി​ക​ളും സ്ത്രീ​ക​ളും യു​വാ​ക്ക​ളും അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ല്ലാ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്നു. 

ചേ​ർ​ത്തു​പി​ടി​ച്ച് സ​രി​ൻ

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ന്റെ പ​ര്യ​ട​നം. പ്രാ​യ​ഭേ​ദ​മ​ന്യേ നി​ര​വ​ധി പേ​ർ വ​ഴി​നീ​ളെ സ്ഥാ​നാ​ർ​ഥി​യെ കാ​ത്തു​നി​ന്നു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ പ​തി​വി​ല​ധി​കം ജ​ന​ക്കൂ​ട്ട​മാ​ണ് ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലും ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. പ​നി​നീ​ർ പൂ​ക്ക​ളും സ്നേ​ഹ​ഹാ​ര​വു​മാ​യാ​ണ് കു​രു​ന്നു​ക​ൾ സ​രി​നെ സ്വീ​ക​രി​ച്ച​ത്. ഡി.​വൈ.​എ​ഫ്.​ഐ വ​ലി​യ​പാ​ടം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പാ​ത്തി​യു​ടെ തെ​രു​വു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​മാ​യി സൈ​ക്ലി​ങ് വി​ത്ത് സ​രി​ൻ സൈ​ക്കി​ൾ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

ശേ​ഷം കി​ഴ​ക്കേ വെ​ണ്ണ​ക്ക​ര​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ആ​രം​ഭി​ച്ച് നൂ​റ​ണി ഗ്രാ​മ​വും തോ​ട്ടി​ങ്ക​ലും ചാ​ക്ക​ൻ​ത​റ​യും ക​റു​കോ​ടി​യും കു​രി​ക്ക​ൾ പാ​ട​വും ക​നാ​ൽ വ​ര​മ്പും പാ​റ​ക്ക​ള​വും തി​രു​നെ​ല്ലാ​യി പാ​ള​യ​വും പ​ടി​ഞ്ഞാ​റേ​ക്ക​ള​വും പി​ന്നി​ട്ട് കാ​പ്പു​ക​ള​ത്ത് സ​മാ​പി​ച്ചു. വാ​ദ്യ​മേ​ള​ങ്ങ​ൾ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ മി​ക​വു​കൂ​ട്ടി. ആ​ൾ​ത്തി​ര​ക്കു​ള്ള ഇ​ട​ങ്ങ​ളി​ലും ഓ​രോ​രു​ത്ത​രെ​യും ക​ണ്ട് നേ​രി​ട്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​ർ ഓ​രോ​രു​ത്ത​രും അ​തേ സ്നേ​ഹം സ​രി​നും തി​രി​ച്ചു​ന​ൽ​കി.

ജി​ല്ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഡി.​വൈ.​എ​ഫ്.​ഐ ഹൃ​ദ​യ​പൂ​ർ​വം പൊ​തി​ച്ചോ​റി​നൊ​പ്പം മ​ധു​ര വി​ത​ര​ണം ന​ട​ത്തി​യ പ​രി​പാ​ടി​യി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു. അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് എ.​എ. റ​ഹീം, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​സി. റി​യാ​സു​ദ്ദീ​ൻ, പ്ര​സി​ഡ​ന്റ് ആ​ർ. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കൃ​ഷ്ണ​കു​മാ​ർ

പാ​ല​ക്കാ​ട്: അ​വ​ധി ദി​ന​ത്തി​ൽ വീ​ടു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​വാ​ഹ വേ​ദി​ക​ളി​ലു​മാ​യി എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ പ്ര​ചാ​ര​ണം. രാ​വി​ലെ ന​ഗ​ര​ത്തി​ലെ നി​ത്യ സ​ഹാ​യ മാ​താ പ​ള്ളി​യി​ലെ​ത്തി. വി​കാ​രി ഫാ. ​ഗി​ൽ​ബ​ർ​ട്ട് എ​ട്ടു​ന്നി​ലു​മാ​യി സം​വ​ദി​ച്ചു. വ​ഖ​ഫ് വി​ഷ​യ​ത്തി​ലു​ൾ​പ്പെ​ടെ വ​ലി​യ ആ​ശ​ങ്ക ക്രി​സ്തീ​യ സ​മൂ​ഹ​ത്തി​നു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് ഇ​ട​ത് - വ​ല​ത് മു​ന്ന​ണി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും സ​ന്ദ​ർ​ശ​ന ശേ​ഷം സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് നൂ​റ​ണി ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. പ്ര​ധാ​ന പൂ​ജാ​രി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി താ​മ​ര ഹാ​രം അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് നൂ​റ​ണി ഗ്രാ​മ​ത്തി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ബി.​ജെ.​പി സോ​ണ​ൽ സെ​ക്ര​ട്ട​റി​യും കൗ​ൺ​സി​ല​റു​മാ​യ എ​ൻ. ന​ടേ​ശ​ന്റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ സം​ബ​ന്ധി​ച്ചു. പി​ന്നീ​ട് മ​റ്റ് അ​ഞ്ച് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും എ​ത്തി. ഉ​ച്ച​ക്ക് ശേ​ഷം മു​ന്നാ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. രാ​മ​നാ​ഥ​പു​ര​ത്തും ക​ല്യാ​ണി​ന​ഗ​റി​ലും ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​ണ്ണ​ക്ക​ര​യി​ലെ ബി.​ജെ.​പി ബൂ​ത്ത് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നൂ​റ​ണി​യി​ൽ കു​ടും​ബ സം​ഗ​മ​ത്തി​ലും എ​ത്തി.

പാ​ല​ക്കാ​ട്: ബി.​ജെ.​പി​യെ ജ​യി​പ്പി​ച്ചാ​ൽ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​റാ​യി പാ​ല​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ. 13 വ​ർ​ഷം കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​യും എം.​പി​മാ​രാ​യ എം.​ബി. രാ​ജേ​ഷി​നും വി.​കെ. ശ്രീ​ക​ണ്ഠ​നും ചെ​യ്യാ​തി​രു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ബി.​ജെ.​പി​ക്ക് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ്ലാ​റ്റ് റ​സി​ഡ​ൻ​ഷ്യ​ൽ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​ർ. 

Tags:    
News Summary - Palakkad by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.