പാലക്കാട്: നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷക്കെതിരായ യു.ഡി.എഫ് അവിശ്വാസം തിങ്കളാഴ്ച രാവിലെ പത്തിന് ചർച്ചക്കെടുക്കും. ഒമ്പതംഗങ്ങളുള്ള വികസന സ്ഥിരംസമിതിയിൽ ബി.ജെ.പി -നാല്, യു.ഡി.എഫ് -നാല്, സി.പി.എം -ഒന്ന് എന്നിങ്ങനെയാണ് എണ്ണം. ബി.ജെ.പിയുടെ ടി. ബേബിയാണ് വികസന സ്ഥിരംസമിതി അധ്യക്ഷ. സി.പി.എം പിന്തുണയോടെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയങ്ങളിൽ രണ്ടെണ്ണവും പാസായത്.
നാല് സ്ഥിരംസമിതി അധ്യക്ഷന്മാർക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. മൂന്നെണ്ണത്തിൽ രണ്ടും പാസായി. ബാലറ്റിന് പിന്നിൽ സി.പി.എം സ്വതന്ത്ര ഒപ്പിടാത്തതിനെ തുടർന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ പ്രമേയം പരാജയപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനെതിരായ നോട്ടീസ് തിങ്കളാഴ്ച നൽകുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസം അവതരിപ്പിക്കുെമന്നാണ് യു.ഡി.എഫ് അറിയിച്ചിരിക്കുന്നത്.
52 അംഗ കൗൺസിലിൽ പ്രമേയം കൊണ്ടുവരാൻ ചുരുങ്ങിയത് 18 അംഗങ്ങളുടെ ഒപ്പ് വേണം. യു.ഡി.എഫിന് 18 അംഗങ്ങളുണ്ടെങ്കിലും ഒരാൾ ലീഗ് വിമതനായി വിജയിച്ച സെയ്തലവിയാണ്. സ്ഥിരംസമിതി അധ്യക്ഷന്മാർക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതിന് മുന്നോടിയായി യു.ഡി.എഫിെൻറ വർക്കിങ് ഗ്രൂപ് അംഗങ്ങൾ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.