പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകകേസിൽ രണ്ടുപേർ കൂടി പിടിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ യുവാവ് ഉൾപ്പടെയാണ് പിടിയിലായത്.
മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ നേരിട്ട് വെട്ടിയ ആദ്യ ആളിനെയാണ് അന്വേഷണസംഘം പിടികൂടിയിട്ടുള്ളത്. വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും വാഹനമോടിച്ചെത്തി കൊലക്കുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത യുവാവും കസ്റ്റഡിയിലുണ്ട്.
അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനകം 13 പ്രതികളാണ് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.