പാലാരിവട്ടം പാലം ഡി.എം.ആർ.സി പുനർനിർമിക്കും

തിരുവനന്തപുരം: പാലാരിവട്ടം പാലത്തി‍​െൻറ പുനര്‍നിര്‍മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ‍നെ (ഡി.എം.ആർ.സി) ഏൽപ ിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഡി.എം.ആർ.സിയുടെ വാഗ്ദാനം സ്വീകരിക്കും. പാലത്തി‍​െൻറ തകരാർ മൂലം നഷ്​ടംവന്ന തുക ബന്ധപ്പെട്ട കരാറുകാരനിൽനിന്ന്​ ഇൗടാക്കും. റോഡ്സ് ആൻഡ്​ ബ്രിഡ്ജസ് ​െഡവലപ്മ​െൻറ്​ കോര്‍പറ േഷന് ഇത്​ സംബന്ധിച്ച നിര്‍ദേശം നല്‍കും. തീരുമാനങ്ങള്‍ ഹൈകോടതിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

പാ ലം പുതുക്കിപ്പണിയണമെന്ന ഇ. ശ്രീധര​​െൻറ അഭിപ്രായം സർക്കാർ സ്വീകരിച്ചു. നിർദേശങ്ങൾ പരിശോധിച്ച്​ ശിപാർശ നൽകാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇ. ശ്രീധര​​െൻറ ശിപാർശ സ്വീകരിക്കാനാണ്​ സമിതിയും ശിപാര്‍ശ ചെയ്തത്​് ​. പുതുക്കിപ്പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ്സ്​ ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാറിന്​ നല്‍കിയ റിപ്പോര്‍ ട്ട്. നേരത്തെ ഇ. ശ്രീധര​​െൻറ നിർദേശം മാനിച്ച് അപകടാവസ്ഥയിലുള്ള പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമ ാനിച്ചിരുന്നു.

അടിസ്ഥാനപരമായി ബലക്ഷയമുള്ളതിനാൽ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്നായിരു ന്നു ശ്രീധരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്ന് വ്യക്തമാക്കിയത്. പാലത്തി​​െൻറ പുനർനിർമാണം സാങ ്കേതിക മികവുള്ള ഏജൻസിയെ ഏൽപിക്കുമെന്നും മേൽനോട്ടത്തിനും വിദഗ്​ധ ഏജൻസിയുണ്ടാകുമെന്നും ഇതി​​െൻറയെല്ലാം പൊതു വായ മേൽനോട്ടം ഇ. ശ്രീധരൻ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മറ്റ്​ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

സംസ്ഥാന ധനകാര്യ കമ്മീഷന്‍

മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ് ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോക നം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശ ുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട ്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും

മോട്ടോര്‍ വാഹന (ഭേദഗതി) നിയമം കുറഞ്ഞ കോമ്പൗണ്ടിംഗ് ഫീസ്

മോട്ടോര്‍ വാഹന (ഭേദഗതി) നിയമം 2019 പ്രകാരം വര്‍ധിപ്പിച്ച പിഴ സംഖ്യയില്‍ ചില കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ തരംതിരിച്ച് കുറഞ്ഞ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിക്കാന്‍ തീരുമാനിച്ചു.

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വൈന്‍

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും 2020 മാര്‍ച്ച് 31 വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷന്‍ വഴിയുമായിരിക്കും നിയമനം.

അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന് അധിക സാമ്പത്തിക ബാധ്യത കൂടാതെ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുടെ പദവി നല്‍കാന്‍ തീരുമാനിച്ചു.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്രമായ ബോധവല്‍ ക്കരണ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചു. വിമുക്തി മിഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ 2999 താല്‍ക്കാലിക തസ്തിക കള്‍ക്ക് 2020 സെപ്റ്റംബര്‍ 30 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ സ്ഥാപിക്കുന്ന ഇന്‍ഡോ - ഷാര്‍ജ കള്‍ച്ചറല്‍ സെന്‍ററിനും വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിനും വേണ്ടി മുപ്പത് ഏക്ര സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി 2017-ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണാനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയൂവേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കിറ്റ്കോ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ ദൂരത്തിന് 6 രൂപയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 21 എന്‍ട്രി കേഡര്‍ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. മുഴുവന്‍ ശമ്പളച്ചെലവും ദേവസ്വം ബോര്‍ഡ് തന്നെ വഹിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം.

മട്ടന്നൂര്‍ നീന്തല്‍കുളത്തിന് 15 കോടി രൂപയുടെയും തൃശ്ശൂര്‍ അക്ക്വാട്ടിക് കോംപ്ലക്സിന് 5 കോടി രൂപയുടെയും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.

നെടുമങ്ങാട് ഗവ. കോളേജ് (4), പാലക്കാട് ഗവ. വിക്ടോറിയ കോളേജ് (4), ചാലക്കുടി പി.എം ഗവ. കോളേജ് (4), പത്തനംതിട്ട ഇലന്തൂര്‍ ഗവ. കോളേജ് (1), നിലമ്പൂര്‍ ഗവ. കോളേജ് (1), കരുനാഗ പ്പള്ളി തഴവ ഗവ. കോളേജ് (2) എന്നീ 6 ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 16 മലയാളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഭൂപരിഷ്കരണ നിയമത്തിന് ഭേദഗതി

കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

മഹാത്മാഗാന്ധിയുടെ 150-ാം ജډവാര്‍ഷികം പ്രമാണിച്ച് 11 തടവു കാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 206 എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

ഐ.എച്ച്.ആര്‍.ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്കെയില്‍ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സര്‍ക്കാര്‍ സര്‍വ്വീസിലെ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളെ നിലവില്‍ മലയാളം ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം വിവിധ സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്ക് പി.എസ്.സി മുഖേനയുള്ള എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനത്തിനു കൂടി ബാധകമാക്കും.

നിയമനങ്ങള്‍, മാറ്റങ്ങള്‍

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം പിന്നോക്ക വിഭാഗ വകുപ്പിന്‍റെയും വ്യവസായ വകുപ്പിന്‍റെയും അധിക ചുമതലകള്‍ വഹിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.

തുറമുഖ വകുപ്പ് സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി എം.ഡിയുമായ സഞ്ജയ് എം കൗളിന് നിലവിലുള്ള ചുമതലയ്ക്കു പുറമെ എക്സ്പോര്‍ട്ട് ട്രേഡ് കമ്മീഷണറുടെ അധിക ചുമതല നല്‍കും.

സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി സെക്രട്ടറിയുടെ അധികചുമതല വഹിക്കും

Tags:    
News Summary - Palarivattam bridge issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.