കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ സമ്പാദിച്ച പണം വെളുപ്പിക്കാൻ മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പാർട്ടി മുഖപത്രത്തിെൻറ അക്കൗണ്ട് ദുരുപയോഗം ചെയ്െതന്ന ആരോപണത്തിൽ വിജിലൻസിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും അന്വേഷണം തുടരാമെന്ന് ഹൈകോടതി. വസ്തുനിഷ്ഠ അന്വേഷണത്തിലൂടെ യുക്തിസഹമായ നിഗമനത്തിലെത്തണം. എൻഫോഴ്സ്മെൻറ് ആവശ്യപ്പെടുന്ന രേഖകൾ നൽകി വിജിലൻസ് സഹകരണം തുടരണം.
പത്തുകോടി രൂപ ചന്ദ്രിക പത്രത്തിെൻറ അക്കൗണ്ട് വഴി നിക്ഷേപിച്ചത് പാലം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജി. ഗിരീഷ് ബാബു എന്നയാൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.