തിരുവനന്തപുരം: പാലത്തായി ബാലിക പീഡന കേസിൽ കുറ്റപത്രം നൽകാൻ വൈകുന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻെറയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പ്രതിഷേധം.
ആരോഗ്യ മന്ത്രിയുടെ വിവിധ ഫേസ്ബുക്ക് പോസ്റ്റുകളുടെ കമൻറ് ബോക്സിലാണ് പാലത്തായിയിൽ ബി.ജെ.പി നേതാവായ അധ്യാപകൻെറ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി തേടി നൂറു കണക്കിനാളുകൾ കമൻറ് ചെയ്തിരിക്കുന്നത്.
സ്വന്തം മണ്ഡലത്തിൽ നടക്കുന്ന കാര്യങ്ങളിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും 90 ദിവസമായിട്ടും കുറ്റപത്രം നൽകാതിരിക്കുന്നത് ആരോടുള്ള കരുതലാണെന്നുമാണ് ഒരാൾ ചോദിക്കുന്നത്. ‘കുറച്ചെങ്കിലും മാന്യത കാണിക്കണം. ഇല്ലെങ്കിൽ ഇറങ്ങി കൊടുക്കണം. നാലാം ക്ലാസുകാരിക്ക് പോലും നീതി വാങ്ങി കൊടുക്കാൻ കഴിയാതെ എന്തിനാ തുടരുന്നത്’ എന്നും കമൻറുണ്ട്.
മുഖ്യമന്ത്രിയുടെ പേജിലെ കമൻറ് ബോക്സിലും പാലത്തായി വിഷയം നിറയുകയാണ്. വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൻെ റ ലൈവ് വിഡിയോയുടെ കമൻറ് ബോക്സിലാണ് പാലത്തായി പ്രതിഷേധം ആളിക്കത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.