പാലിയേക്കരയിലെ ടോൾ നിർത്തുമോ? കരാർ കാലാവധി നീട്ടിയതിനെതിരായ ഹരജിയിൽ നോട്ടീസ്

കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത പാലിയേക്കരയിലെ ടോൾ പിരിവ് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി 2028 വരെ നീട്ടി നൽകിയതിനെതിരായ ഹരജിയിൽ എതിർകക്ഷികൾക്ക്​ ഹൈകോടതി നോട്ടീസ്​.

ടോൾ പിരിവിലൂടെ നിർമാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാൽ കരാർ നീട്ടിയ നടപടി തടയണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ട്​ നൽകിയ ഹരജിയിലാണ്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ദേശീയപാത അതോറിറ്റി, കരാർ കമ്പനി എന്നിവക്ക്​​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ​െബഞ്ച്​ നോട്ടീസ് ഉത്തരവായത്​.

മൂന്നാഴ്ചക്കകം വിശദീകരണ പത്രിക സമർപ്പിക്കാനാണ്​ നിർദേശം. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് ടോൾ പിരിക്കാൻ കരാർ.

Tags:    
News Summary - Paliyekkara Toll: Notice in the petition against the extension of the contract period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.