രോഗം ദൈവശാപമോ കോപമോ അല്ല; ജീവിക്കുന്നതിെൻറ വിലയാണ്. ജീവിതത്തിെൻറ സങ്കീർണസാഹചര്യങ്ങളാൽ കിടപ്പിലായിപ്പോകുന്ന, ദീർഘകാലം പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം വളരെ ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. ഇൗ ഹതഭാഗ്യരായ രോഗികൾക്ക് (കിടപ്പിലായവർക്കും അല്ലാത്തവർക്കും) സാന്ത്വന പരിചരണ കൂട്ടായ്മ നൽകുന്ന സേവനത്തിെൻറ ആഴം വളരെ വലുതാണെന്ന് 18 വർഷത്തിലേറെയായി പാലിയേറ്റിവ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിൽനിന്ന് ബോധ്യപ്പെട്ട കാര്യം.
'രോഗീപരിചരണം ബന്ധുക്കളുടെയും കുടുംബത്തിെൻറയും മാത്രമല്ല, സമൂഹത്തിെൻറ കൂടി ബാധ്യതയാണ്' എന്നതും 'ചികിത്സക്ക് പരിമിതിയുണ്ട്, എന്നാൽ സാന്ത്വനപരിചരണത്തിന് പരിമിതികളില്ല' എന്നതും പാലിയേറ്റീവിെൻറ വിഖ്യാത മുദ്രാവാക്യങ്ങളാണ്. 2020 ജനുവരി മുതൽ ലോകം കോവിഡിെൻറ ഭീകര പ്രതിസന്ധികളിൽ ഉഴലുകയാണല്ലോ. 'പാലിയേറ്റിവ് പരിചരണം നിലച്ചുപോവരുത്' എന്നതാണ് പാലിയേറ്റിവ് കെയർ ദിനാചരണത്തിെൻറ ഈ വർഷത്തെ മുദ്രാവാക്യം.
കോവിഡ്-19 െൻറ തുടക്കത്തിൽ പൊതുജനങ്ങൾ രോഗത്തിെൻറ ഭീതിയിലമർന്നപ്പോൾ പല സേവന പ്രവർത്തനങ്ങളും വെട്ടിച്ചുരുക്കാൻ നിർബന്ധിതമായി. അതിനാൽ നിരാലംബരായ കുറെ രോഗികൾക്ക് ലഭ്യമാകേണ്ട സാന്ത്വന ശുശ്രൂഷ നഷ്ടപ്പെടുകയും കോവിഡ് ബാധയുടെ ഭീഷണിയുണ്ടായ സാഹചര്യത്തിൽ വളണ്ടിയർ സേവനം നിലച്ചുപോവുകയും ചെയ്തു. കോവിഡിനോടൊപ്പം ജീവിക്കുകയും നഷ്ടപ്പെട്ടുപോയ എല്ലാ സേവനങ്ങളും മുൻകാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കുകയും ചെയ്യുക എന്നതാണ് പാലിയേറ്റിവ് കെയർ ദിനാചരണത്തിെൻറ പ്രധാന ലക്ഷ്യം.
പാലിയേറ്റിവ് കെയർ ഒരു സമ്പൂർണ പരിചരണമാണ്. ഒരാൾ രോഗിയായിക്കഴിഞ്ഞാൽ അയാളെ പരിശോധനക്ക് വിധേയമാക്കി രോഗനിർണയം നടത്തി മരുന്ന് നൽകുന്ന പരിമിത സേവനമല്ല പാലിയേറ്റീവിേൻറത്. കാൻസർ ബാധിതർ, ദീർഘകാല പരിചരണം ആവശ്യമുള്ള രോഗികൾ, കിഡ്നി രോഗികൾ, മറവിരോഗം ബാധിച്ചവർ ഇത്തരത്തിലുള്ള എല്ലാ രോഗികളും ശാരീരികം മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം മുൻഗണനക്രമമനുസരിച്ച് അഡ്രസ് ചെയ്യുന്ന ഒരേയൊരു ശുശ്രൂഷാ പ്രസ്ഥാനമാണ് പാലിയേറ്റിവ്.
കുടലിനെ ബാധിക്കുന്ന ക്രോൺസ്ഡിസീസ് എന്ന മാരകരോഗം ബാധിച്ച് ഒരു നാൽപത്തേഴുകാരൻ കിടപ്പിലായി. യഥാർഥത്തിൽ രോഗം കൊണ്ടല്ല അദ്ദേഹം ശയ്യാവലംബിയായത്. തനിക്കീ ജന്മത്തിൽ രോഗത്തിൽനിന്ന് മോചനമിെല്ലന്നും തന്നെയും കുടുംബത്തെയും സഹായിക്കാനാരുമില്ലെന്നുമുള്ള നിരാശാബോധം അയാളെ കടുത്ത വിഷാദരോഗിയാക്കി മാറ്റി. വീടിെൻറ ഉത്തരത്തിൽ കെട്ടിത്തൂക്കിയ കയറിൽ പിടിച്ചുവേണം അയാൾക്ക് ബെഡിൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും.
എന്നാൽ, പാലിയേറ്റിവ് വളണ്ടിയർമാരുടെ തുടർച്ചയായ ഹോംകെയർ സന്ദർശനത്തിലൂടെ സ്നേഹമസൃണമായ സാന്ത്വനബന്ധങ്ങളിലൂടെ അയാളുടെ വിഷാദരോഗം നിർണയിക്കുകയും കുറഞ്ഞ കാലത്തെ ചികിത്സകൊണ്ട് പുതിയൊരു മനുഷ്യനായി ജീവിതത്തിലേക്ക് തിരിച്ചുവരുകയും കഥയും കവിതകളുമൊക്കെ രചിക്കുന്ന സർഗാത്മകമായ അദ്ദേഹത്തിെൻറ കഴിവുകൾ പൂർണമായി പുറത്തെടുക്കുകയും ചെയ്തു.
പാലിയേറ്റിവ് വിഭാഗം അദ്ദേഹത്തിെൻറ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിെൻറ രോഗം മൂർച്ഛിക്കുകയും പിന്നീട് അദ്ദേഹം കുറെനാളുകൾക്ക് ശേഷം മരണപ്പെടുകയും ചെയ്തു. മരിക്കുന്നതുവരെ പാലിയേറ്റിവിെൻറ ഇടപെടൽമൂലം വളരെ ഊർജ്വസ്വലനും ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളിലുമായിരുന്നു അദ്ദേഹം. മരണശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ആ കുടുംബത്തിന്, മകളുടെ വിവാഹം വളരെ 'ആർഭാടപൂർവം' പാലിേയറ്റിവ് പ്രവർത്തകരുടെ പൂർണമായ പങ്കാളിത്തത്തോടെ നടത്തിക്കൊടുക്കാനും കഴിഞ്ഞു.
ഇങ്ങനെ ഒരുപാട് രോഗികൾക്ക് എല്ലാ അർഥത്തിലും താങ്ങും തണലുമായി മാറാൻ കഴിയുന്നു എന്നതാണ് പാലിയേറ്റിവിനെ വേറിട്ട പ്രസ്ഥാനമാക്കി മാറ്റുന്നത്. മാരകമായ കാൻസർ ബാധിച്ചവർ, റോഡപകടങ്ങളിലും വീണു നട്ടെല്ലുതകർന്നും രണ്ടു കാലും തളർന്ന് ശയ്യാവലംബികളായവർ, വാർധക്യസഹജമായ രോഗങ്ങളാൽ കിടപ്പിലായവർ, രക്തസമ്മർദത്താൽ പക്ഷാഘാതം ബാധിച്ചവർ, കിഡ്നി, സന്ധിവാതം, പ്രമേഹം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, എയിഡ്സ്, ഉണങ്ങാത്ത മുറിവുകളുമായി കിടപ്പിലായവർ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവർ എന്നിവരുടെ അത്താണിയാണ് സാന്ത്വന പരിചരണ പ്രസ്ഥാനം.
കേരളത്തിലെ ആയിരത്തോളം വരുന്ന പാലിയേറ്റിവ് ക്ലിനിക്കുകളിൽ ഒാരോന്നിലും ഏറക്കുറെ 300-400 വരെ രോഗികൾ പരിചരിക്കപ്പെടുന്നു. മരുന്നിനും മറ്റുമായി ശരാശരി ആയിരത്തോളമോ അതിലധികമോ രൂപ മാസംതോറും ചെലവഴിക്കപ്പെടുന്നുണ്ട്. വർഷത്തിൽ 20-40 ലക്ഷം രൂപവരെ ഓരോ ക്ലിനിക്കിലും സാമ്പത്തിക ബാധ്യത വരുന്നു. ഇതിനുവേണ്ട ഫണ്ട് അതത് പ്രദേശങ്ങളിൽ 10 രൂപ മുതൽ 10,000 രൂപവരെ വർഷത്തിൽ ജനുവരി 15നും റമദാൻ കലക്ഷനിലൂടെയും സംഭാവനയായി സ്വീകരിച്ചാണ് സമാഹരിക്കപ്പെടുന്നത്. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനകീയ സാന്ത്വനപരിചരണപ്രസ്ഥാനങ്ങളാണ് ഇവയോരോന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.