കോഴിക്കോട്: മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് തയാറാക്കിയ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂർണമായും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോഴിക്കോട്ട് സമസ്ത സംവരണ സമിതി വിളിച്ചുചേര്‍ത്ത വിവിധ മുസ്ലിം മതവിദ്യാഭ്യാസ–സാംസ്കാരിക സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സമാന മനസ്കരായ സംഘടനകളും കൂട്ടായ്മകളുമായി സഹകരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി അവകാശപത്രിക തയാറാക്കി സര്‍ക്കാറിന് നല്‍കും.
അവകാശപത്രിക തയാറാക്കുന്നതിനും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കണ്‍വീനറായി വിവിധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്കി. സമിതിയുടെ യോഗം 28ന് ബുധനാഴ്ച കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്ത സംവരണസമിതി ചെയര്മാന് ഡോ. എൻ.എ.എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. ഫസല്‍ ഗഫൂര്‍, എം.ഐ. അബ്ദുല്‍ അസീസ്, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഐ.പി. അബ്ദുസ്സലാം, എൻജിനീയര്‍ മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂര്‍, സി.ടി. സക്കീര്‍ ഹുസൈൻ, നാസര്‍ ഫൈസി കൂടത്തായി, മുജീബ് ഒട്ടുമ്മൽ, ഡോ. പി.ടി. സെയ്തുമുഹമ്മദ്, ഇ.പി. അഷ്റഫ് ബാഖവി, ഹാഷിം ബാഫഖി തങ്ങള്‍, സി.എം.എ. ഗഫാര്‍ മാസ്റ്റര്‍, പി. അബൂബക്കര്‍, കെ.പി. അബ്ദുസ്സലാം ബദരി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, നസീര്‍ ഹുസൈന്, മുഹമ്മദ് നൂറുദ്ദീന്‍, പി. സൈനുല്‍ ആബിദ്, സി. ദാവൂദ്, സി.പി. ഇഖ്ബാല്‍, ശഫീഖ് പന്നൂര്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.