2020-12-16 10:38 IST

പെരിയ ഇരട്ടക്കൊല നടന്ന വാർഡ് യു.ഡി.എഫ് പിടിച്ചു

കാസർകോട്ട് പെരിയ ഇരട്ടക്കൊല നടന്ന വാർഡ് 355 വോട്ടിന് യു.ഡി.എഫ് പിടിച്ചു. പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫിലേക്ക്. പെരിയ ജില്ല പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് ലീഡ്

2020-12-16 10:33 IST

ബി. ഗോപാലകൃഷ്ണൻ തോറ്റു

തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു

2020-12-16 10:31 IST

ചാവക്കാട് നഗരസഭ എൽ.ഡി.എഫ് നിലനിർത്തി. 22 എൽ.ഡി.എഫ്, 9 യു.ഡി.എഫ്, മറ്റുള്ളവർ ഒന്ന് 

2020-12-16 10:30 IST

കൊച്ചി കോർപറേഷൻ ഡിവിഷൻ രണ്ട് കൽവത്തിയിൽ മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥി ടി.കെ. അഷറഫ് വിജയിച്ചു.

2020-12-16 10:22 IST

ഒഞ്ചിയത്ത് എൽ.ഡി.എഫ് മൂന്ന് സീറ്റിൽ ജയിച്ചു

ആർ.എം.പി ശക്തികേന്ദ്രമായ വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് മൂന്ന് സീറ്റിൽ ജയിച്ചു. യു.ഡി.എഫ് ഒരിടത്തും വിജയിച്ചു. കണ്ണൂർ കോർപറേഷനിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.