തദ്ദേശങ്ങളിൽ ഇടത് കാറ്റ്; ആടിയുലഞ്ഞ് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ എൽ.ഡി.എഫിന് ശക്തമായ മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിൽ 514ൽ എൽ.ഡി.എഫും 375ൽ യു.ഡി.എഫും മുന്നിട്ടുനിൽക്കുന്നു. എൻ.ഡി.എ 23 പഞ്ചായത്തുകളിൽ മുന്നിലുണ്ട്. 29 പഞ്ചായത്തുകളിൽ മറ്റുള്ളവരും മുന്നിലാണ്. ബ്ലോക്കിലും ജില്ല പഞ്ചായത്തിലും ഇടതിന് വ്യക്തമായ മേധാവിത്വമുണ്ട്. അതേസമയം, മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫാണ് മുന്നിൽ.
കോർപറേഷൻ: എൽ.ഡി.എഫ് -3, യു.ഡി.എഫ് -3.
മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -35, യു.ഡി.എഫ് -45, എൻ.ഡി.എ -2, മറ്റുള്ളവർ-4.
ബ്ലോക്ക് പഞ്ചായത്ത്: എൽ.ഡി.എഫ് -108, യു.ഡി.എഫ് -44, എൻ.ഡി.എ -0, മറ്റുള്ളവർ -0.
ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -10, യു.ഡി.എഫ് -4.
2015ലെ തെരഞ്ഞെടുപ്പ് ഫലം
ഗ്രാമ പഞ്ചായത്ത്: എൽ.ഡി.എഫ് -549, യു.ഡി.എഫ് -365, എൻ.ഡി.എ -14, മറ്റുള്ളവർ -13
ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -7, യു.ഡി.എഫ് -7.
ബ്ലോക് പഞ്ചായത്ത്: എൽ.ഡി.എഫ് -90, യു.ഡി.എഫ് -61, മറ്റുള്ളവർ-1.
മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -44, യു.ഡി.എഫ് -41, എൻ.ഡി.എ -1.
കോർപറേഷൻ: എൽ.ഡി.എഫ് -4, യു.ഡി.എഫ് -2.
Live Updates
- 16 Dec 2020 8:01 PM IST
വയനാട് സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിങ്
വയനാട് സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിങ്. നഗരസഭ 19ാം വാർഡിലാണ് റീപോളിങ്. യന്ത്രത്തകരാർ കാരണം ഇവിടെ വോട്ട് എണ്ണാൻ കഴിഞ്ഞിരുന്നില്ല.
- 16 Dec 2020 7:23 PM IST
എന്.ഡി.എ മികച്ച പ്രകടനത്തിലൂടെ 34 സീറ്റ് 35 ആക്കി ഉയര്ത്തി -നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്ത്തിയതായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നിൽനിന്ന നടൻ കൃഷ്ണകുമാർ.
- 16 Dec 2020 4:23 PM IST
പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങൾ ജനം വിശ്വസിച്ചില്ല -എ. വിജയരാഘവൻ
ജനങ്ങൾക്ക് സർക്കാർ നൽകിയ കരുതലിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വിജയമെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷത്തിെൻറ ദുഷ്പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
- 16 Dec 2020 3:57 PM IST
ബി.ജെ.പിയെ തോൽപ്പിക്കാൻ ഒത്തുകളിച്ചെന്ന് കെ. സുരേന്ദ്രൻ
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒത്തുകളിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നീചമായ വോട്ട് കച്ചവടം നടന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് ധാരണയുണ്ടായിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
- 16 Dec 2020 3:25 PM IST
വടകര കല്ലാമല ഡിവിഷനിൽ യു.ഡി.എഫ് സഖ്യത്തിന് തോൽവി
വടകര: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥിയെ നിർത്തുകയും തർക്കത്തെ തുടർന്ന് ആർ.എം.പി സ്ഥാനാർഥിക്ക് വേണ്ടി മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്ത വടകര ബ്ലോക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ എൽ.ഡി.എഫിന് ജയം. സി.പി.എമ്മിലെ അഡ്വ. ആശിഷ് ആണ് കല്ലാമല ഡിവിഷനിൽ 3543 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ആർ.എം.പിയുടെ സി. സുഗതന് മാസ്റ്റർ 2135 വോട്ട് നേടി.
മത്സരത്തിൽ നിന്ന് പിന്മാറിയ കോൺഗ്രസ് സ്ഥാനാർഥി കെ.പി. ജയകുമാറിന് 368 വോട്ട് ലഭിച്ചു.
- 16 Dec 2020 2:42 PM IST
കാസർകോട് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു
കാസർകോട്: ജില്ല പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള 17 സീറ്റിൽ സ്വതന്ത്രൻ ഉൾപ്പെടെ 8 സീറ്റ് നേടിയാണ് എൽ.ഡി.എഫ് ജയം. യു.ഡി.എഫ് 7 സീറ്റ് നേടി. എൻ.ഡി.എ രണ്ട് സീറ്റ് നേടി.
- 16 Dec 2020 2:29 PM IST
വടകരയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി
വടകര: വടകര നഗരസഭയിൽ എൽ.ഡി.എഫ് ബരണം നിലനിർത്തി. ആകെ 47 വാർഡുകളിൽ എൽ.ഡി.എഫ് 27 സീറ്റ് നേടി. യു.ഡി.എഫ് 16 വാർഡിലും ബി.ജെ.പി മൂന്ന് വാർഡിലും ഒരിടത്ത് എസ്.ഡി.പി.ഐയും ജയിച്ചു.
നേരത്തെ 28 സീറ്റ് ഉണ്ടായിരുന്ന എൽ.ഡി.എഫിന് ഇക്കുറി ഒരു സീറ്റ് നഷ്ടമാണ്.
- 16 Dec 2020 2:16 PM IST
കൊച്ചി കോർപറേഷൻ എൽ.ഡി.എഫിന്
കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫിന് 34 സീറ്റ്. യു.ഡി.എഫ് 31 സീറ്റ് നേടി. എൻ.ഡി.എ അഞ്ചിടത്തും മറ്റുള്ളവർ നാലിടത്തും ജയിച്ചു.
- 16 Dec 2020 1:37 PM IST
പുതുപ്പള്ളി പഞ്ചായത്ത് എൽ.ഡി.എഫിന്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി എൽ.ഡി.എഫിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.